Friday, January 10, 2014

വയലും വീടും അവഗണനയുടെ വക്കില്‍

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വയലും വീടും പരിപാടി ഇന്നും വളരെ താല്പര്യത്തോടെ കേള്‍ക്കുന്ന മലയാളികളെ നിരാശപ്പെടുത്തുന്നതാണ് ദിവസവും വൈകുന്നേരം 6.50 മുതല്‍ 7.20 വരെ അരമണിക്കൂര്‍ എന്നത് വെട്ടിച്ചുരുക്കി 6.45 മുതല്‍ 7.10 വരെയാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. കര്‍ഷകരുടെ അനുഭവങ്ങളും കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ പല നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചിരുന്ന ശ്രദ്ധേയമായ വയലും വീടും ഘട്ടം ഘട്ടമായി നിറുത്തലാക്കുവാനുള്ള ശ്രമത്തിലാണോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.
പാട്ടും കൂത്തും എഫ്.എം ബാന്‍ഡിലൂടെ അവതരിപ്പിക്കപ്പെടുമ്പോള്‍ ഇന്നും മീഡിയം വേവിലൂടെ ഈ പരിപാടി അവതരിപ്പിച്ച് ആകര്‍ഷകമല്ലാത്ത രീതിയില്‍ അവതരിപ്പിക്കുകയാണ് ആകാശവാണി നിലയം. കേരളമൊട്ടുക്കും ഒരേ പരിപാടി കര്‍ഷകരുടെ മുന്നിലെത്തിക്കുന്നതിന് പകരം ഓരോ നിലയവും വ്യത്യസ്തങ്ങളായ പരിപാടി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഫുഡ്സേഫ്റ്റിയെന്നും മാല്‍ന്യൂട്രീഷ്യനെന്നും മറ്റും പേരുനല്‍കി ദേശീയതലത്തില്‍ പല കരിപാടികളും ആസൂത്രണം ചെയ്യുന്നവര്‍ ആകാശവാണിയുടെ വയലും വീടും പരിപാടിയോട് കാട്ടുന്ന അവഗണന പ്രതിഷേധം അര്‍ഹിക്കുന്നു.
ടി.വിയും കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും മറ്റും ഉണ്ടെങ്കിലും കാര്‍ഷിക വിഷയങ്ങളില്‍ താല്പര്യമുള്ള ഒട്ടേറെപ്പേര്‍ ശ്രവിക്കുന്ന ഒരു പരിപാടിയാണ് വയലും വീടും. ഇന്നും ടി.വി കടന്നുചെല്ലാത്ത എത്രയോ കര്‍ഷകരും, കര്‍ഷക തൊഴിലാളികളും റേഡിയോയെ മാത്രം ആശ്രയിക്കുന്നു എന്നത് അവഗണിക്കപ്പെടേണ്ട ഒന്നല്ല.
 ഒരു പരാതി അയച്ചാല്‍ കിട്ടുന്ന മറുപടി ഇപ്രകാരവും.
അതേപോലെ ക്രിക്കറ്റ് ലൈവ് തുടങ്ങിക്കഴിഞ്ഞാല്‍ വയലും വീടും പരിപാടിതന്നെ നീക്കം ചെയ്യപ്പെടുന്നു. ക്രിക്കറ്റ് ബാറ്റുകൊണ്ട് കര്‍ഷകനെ അടിക്കുന്നതിന് തുല്യമാണിത്. വയനാട്ടിലെയും ഇടുക്കിയിലെയും  ധാരാളം വീടുകള്‍ ഇന്നും ആശ്രയിക്കുന്നത് റേഡിയോ തന്നെയാണ്. അതിനാല്‍ ആള്‍ഇന്ത്യറേഡിയോ കൃഷിയെ അവഗണിക്കരുത് എന്ന എളിയ ഒരഭ്യരര്‍ത്ഥന ഉണ്ട്.

Wednesday, September 25, 2013

Zero Budget Natural Farming

This is a solution to prevent farmers’ suicides in India
 
        ‘Zero Budget Natural Farming’       (share this message)

മണ്ണില്‍ പൊന്നുവിളയിക്കുന്ന സൂത്രമാണ് സുഭാഷ് പലേക്കറുടെ ചെലവില്ലാത്ത കൃഷി. പുറമെനിന്ന് കര്‍ഷകന്‍ ഒന്നും വാങ്ങേണ്ട കാര്യമില്ല.
 

കുട്ടനാട്ടിലെ നിരണം ഒന്നാം വാര്ഡിലെ മത്തായി മാത്യുവിന്റെ കുടുംബം വലിയ കൃഷിക്കാരായിരുന്നു. വിശാലമായ നെല്പ്പാടങ്ങളുടെ ഉടമസ്ഥര്‍. അപ്പന്പൊലീസിലായിരുന്നു. ആഴ്ചയിലൊരിക്കലോ മറ്റോ മാത്രം വീട്ടില്വരും. മൂത്ത മകനായ മത്തായി കുഞ്ഞുന്നാളിലേ കൃഷിനോട്ടവും കന്നുകാലി പരിപാലനവുമൊക്കെ ഏറ്റെടുത്തു.

ഹരിതവിപ്ലവം നമ്മുടെ പാടങ്ങളിലേക്ക് കാലെടുത്തുവെക്കാന്തുടങ്ങുന്നേയുള്ളു. .ആര്‍.എട്ടും ജയയുമൊക്കെ നിരണത്ത് ആദ്യം കൊണ്ടുവരുന്നത് മത്തായിയാണ്. കീടനാശിനി തളിക്കാന്അദ്ദേഹം എറണാകുളത്ത് പോയി 168 രൂപയുടെ പമ്പുസെറ്റ് വാങ്ങിക്കൊണ്ടുവന്നു. അത് വേറെയും കര്ഷകര്ക്ക് ദിവസം നാല് അണയ്ക്ക് വാടകയ്ക്ക് കൊടുക്കും.

പഠിത്തവും കൃഷിയും ഒന്നിച്ചായിരുന്നു. ഇടയ്ക്ക് പി.എസ്.സി. പരീക്ഷ എഴുതിയിരുന്നു. അങ്ങനെ ബി.എഡ്. പഠനം ഉപേക്ഷിച്ച് കെ.എസ്..ബി.യില്ജൂനിയര്അസിസ്റ്റന്റായി ജോലിക്ക് കയറി. പല നാടുകളില്സേവനം ചെയ്തു. 1989-ല്സീനിയര്സൂപ്രണ്ടായി വിരമിച്ചശേഷം വീണ്ടും കുട്ടനാട്ടില്തിരിച്ചെത്തി. കൃഷിയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.

അന്നേരം ഒരു കാര്യം മത്തായി ശ്രദ്ധിച്ചു. തന്റെ കൈയില്നിന്ന് കീടനാശിനി തളിക്കാന്പമ്പുസെറ്റ് വാടകയ്ക്ക് കൊണ്ടുപോയിരുന്ന അച്യുതനും ദാമോദരനും ഗോപാലനും തോമസുമൊന്നും ജീവിച്ചിരിപ്പില്ല. ഉദരാര്ബുദം വന്ന് മരിച്ചുപോയി. തന്റെ കുടുംബത്തിലും അഞ്ചുപേര്മാരകരോഗം വന്നു മരിച്ചുപോയിട്ടുണ്ട്. നാട്ടിലും കുടുംബത്തിലും അനേകം രോഗികള്‍. അര്ബുദം ബാധിച്ചവര്‍. വൃക്കരോഗികള്‍.

ഡൈമക്രോണ്എന്ന മാരകമായ കീടനാശിനിയാണ് കണ്ടങ്ങളില്തളിച്ചിരുന്നതെന്ന് മത്തായിക്ക് ഓര്മവന്നു. അത് നല്ലതാണെന്നാണല്ലോ കൃഷിയുടെ മേലാളന്മാര്പറഞ്ഞുതന്നത്. എന്ഡോസള്ഫാനെക്കാള്മാരകമത്രെ അത്. ഡൈമക്രോണ്തളിച്ചപ്പോള്കണ്ടത്തിലെ സൂക്ഷ്മജീവികളും തോട്ടിലെ മീനുകളും ചത്തുപൊങ്ങിയത് ഓര്ത്തു മത്തായി. പെട്ടെന്നൊന്നും മരണത്തിന് കീഴടങ്ങാത്ത മഞ്ഞില്മത്സ്യംപോലും ചത്തുമലച്ചു. ചീഞ്ഞളിഞ്ഞ മത്സ്യങ്ങളുടെ നാറ്റം മൂലം കണ്ടത്തിലിറങ്ങാന്പറ്റാത്ത അവസ്ഥ. ഡൈമക്രോണ്തളിച്ച ആദ്യ വര്ഷം വിളവു നന്നായിരുന്നുവെങ്കിലും പുതിയ പ്രശ്നങ്ങള്കൃഷിയെ ബാധിച്ചു. മിത്രകീടങ്ങള്മുഴുവന്നശിച്ചുപോയതായിരുന്നു കാരണം. അതിനുമുന്പ് പരാമറും ഡി.ഡി.ടി.യും എക്കാലക്സുമൊക്കെയാണ് പ്രയോഗിച്ചിരുന്നത്.

രണ്ടാംവരവില്മത്തായി കര്ഷകരെ കീടനാശിനി പ്രയോഗത്തിനെതിരെ ബോധവത്കരിക്കാന്എളിയ ശ്രമം നടത്തി. കര്ഷകരുടെ യോഗം വിളിച്ചു. നൂറ്റമ്പതോളം കര്ഷകര്പങ്കെടുത്തു. നീക്കം പക്ഷേ, ഹൈജാക്ക് ചെയ്യപ്പെട്ടു. ഒരു ബദല്കൃഷിരീതിയെപ്പറ്റിയായി മത്തായിയുടെ ചിന്ത മുഴുവന്‍. സത്യമംഗലത്തു പോയി പ്രശസ്തനായ ജൈവകര്ഷകന്സുന്ദര രാമസ്വാമിയെ കണ്ടു. മണ്ണിര കമ്പോസ്റ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃഷിരീതികളെക്കുറിച്ചും പഠിച്ചു. പിന്നെയും അന്വേഷണം തുടര്ന്നു. അങ്ങനെയാണ് സീറോ ബജറ്റ് സ്പിരിച്വല്ഫാമിങ്ങിന്റെ ഉപജ്ഞാതാവും പ്രചാരകനുമായ സുഭാഷ് പലേക്കറെക്കുറിച്ച് കേള്ക്കുന്നത്. കേരളത്തില്പലേക്കര്നടത്തിയ ആദ്യ ശില്പശാലയില്തന്നെ പങ്കെടുത്തു.

ഇപ്പോള്പാലക്കാട്ടെ നെന്മാറയ്ക്ക് സമീപം ആറ് ഏക്കറില്തെങ്ങും കവുങ്ങും ജാതിയും പച്ചക്കറിയും മറ്റുമായി വിപുലമായ കൃഷിയിടമുണ്ട് മത്തായിക്ക്. പലേക്കറുടെ സൂത്രവാക്യമുപയോഗിച്ച് നടത്തുന്ന കൃഷി വളരെയേറെ വിജയപ്രദമാണെന്ന് മത്തായി പറയുന്നു. 250 തെങ്ങും 200 കവുങ്ങും 30 ജാതിയും പിന്നെ പച്ചക്കറികളും. പുതിയ കൃഷിരീതിയിലേക്ക് വരുന്നതിന് മുന്പ് 250 തെങ്ങില്നിന്ന് 15000 തേങ്ങയാണ് കിട്ടിയിരുന്നത്. പലേക്കര്രീതി പ്രയോഗിച്ചപ്പോള്നാല്പതിനായിരം തേങ്ങവരെ കിട്ടുന്നുണ്ട്. അതും കാര്യമായി ഒന്നും ചെയ്യാതെ. വളപ്രയോഗമില്ല, നനയില്ല, തടംതുറക്കലില്ല. മുന്പ് 20,000 തേങ്ങ കിട്ടാന്ഒന്നര ലക്ഷം രൂപ ചെലവായിരുന്നു. ഇപ്പോള്നാല്പതിനായിരം തേങ്ങ കിട്ടാന്‍ 20,000 രൂപ പോലും ചെലവാക്കേണ്ട. പണിയെടുക്കാന്തൊഴിലാളികളെ തിരക്കി നടക്കേണ്ട.

അന്നോളം കൃഷി ഓഫീസര്മാരും കൃഷി ശാസ്ത്രജ്ഞരും പറഞ്ഞിരുന്നതൊക്കെ കളവായിരുന്നുവെന്ന് മത്തായിക്ക് ബോധ്യപ്പെട്ടു. ഇന്ന് പലേക്കര്മാതൃക പിന്പറ്റാന്കേരളത്തില്നിരവധി കര്ഷകര്മുന്നോട്ടുവരുന്നുണ്ട്. പക്ഷേ, മതം മാറുന്നപോലെ അതീവ ചിന്താക്കുഴപ്പവും പ്രയാസവും നിറഞ്ഞ മാറ്റമായിരിക്കും നിലവിലെ കൃഷിരീതിയില്നിന്ന് പലേക്കര്മാതൃകയിലേക്കുള്ള മാറ്റമെന്ന് മത്തായി പറയുന്നു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്പലേക്കറുടെ കൃഷിരീതിയില്തല്പരനാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ പലേക്കറുമായി രണ്ട് തവണ ചര്ച്ച നടത്തിയിരുന്നു. അഷ്ടമിച്ചിറയില്നടന്ന ഒരു ശില്പശാലയില്പങ്കെടുക്കാനെത്തിയപ്പോഴാണ് പലേക്കറും അച്യുതാനന്ദനും കണ്ടുമുട്ടിയത്. നേരത്തേ പലേക്കര്മാതൃകയിലുള്ള കൃഷിരീതിയെ കുറിച്ച് കേട്ടറിഞ്ഞ വി.എസ് പ്രത്യേക താല്പര്യമെടുത്തു ക്യാമ്പിലെത്തുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം അവര്പുതിയ കൃഷിരീതിയെ കുറിച്ച് ചര്ച്ച നടത്തി. പിന്നീട് മുഖ്യന്ത്രി പലേക്കറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ നിര്ദേശമനുസരിച്ച് കൃഷിമന്ത്രി മുല്ലക്കര രത്നാകരനുമായും ധനമന്ത്രി തോമസ് ഐസക്കുമായും ചര്ച്ച നടത്തി. കേരളത്തില്സീറോ ബജറ്റ് കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് വിശദമായ ചര്ച്ചകള്നടന്നു. പക്ഷേ, ഭരണം മാറിയതോടെ പ്രതീക്ഷകള്വെറുതെയായി.

പക്ഷേ, അച്യുതാനന്ദന്തിരുവനന്തപുരത്തെ ഒരു കര്ഷക സമിതിയുടെ സഹകരണത്തോടെ ക്ലിഫ് ഹൗസില്പലേക്കര്മാതൃകയില്പച്ചക്കറി കൃഷി ചെയ്തിരുന്നു. പാലക്കാട്ടെ നെന്മാറയിലെ മത്തായി മാത്യുവിന്റെ തോട്ടത്തില്നിന്ന് വി.എസ്. ഇടക്കിടെ പച്ചക്കറികള്വരുത്തും. വിഷമില്ലാത്ത ഭക്ഷണം കഴിക്കുകയാണ് വി.എസിന്റെ ലക്ഷ്യം. മത്തായി വളവും കീടനാശിനിയും ചേര്ക്കാതെ ഉല്പാദിപ്പിച്ച കൂര്ക്കയും ഏത്തപ്പഴവും ഞാലിപ്പൂവനും ചെറുനാരങ്ങയുമൊക്കെ ഇടക്ക് കൊടുത്തയക്കും.

കോഴിക്കോട്ട് മില്മയില്എം.ഡി.യായിരുന്ന പി.വി. ജോര്ജും കൊയിലാണ്ടി ചെങ്ങോട്ടുകാവിലെ കെ. ശങ്കരനും മാള സ്വദേശി ആചാര്യന്വിനയകൃഷ്ണനുമൊക്കെ സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷിരീതി അവലംബിച്ചു കൃഷി ചെയ്യുന്നവരാണ്. ചെലവില്ലാത്ത കൃഷിരീതി മികച്ച വിളവു തരുന്നതോടൊപ്പം വിഷമില്ലാത്ത ഭക്ഷണം കൂടി തരുന്നുവെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. തെങ്ങും നെല്ലും പച്ചക്കറിയും ജാതിയും കരിമ്പുമൊക്കെയായി എല്ലാതരം വിളകളിലേക്കും കേരളത്തിലും വളരെ പതുക്കെ കൃഷിരീതി പ്രചാരത്തില്വരികയാണ്.

നാടന്പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് മണ്ണില്പൊന്നുവിളയിക്കുന്ന സൂത്രമാണ് സുഭാഷ് പലേക്കറുടെ ചെലവില്ലാത്ത ആത്മീയ കൃഷി.പുറമെനിന്ന് കര്ഷകന്ഒന്നും വാങ്ങേണ്ട കാര്യമില്ല. അത്യുത്പാദനശേഷിയുള്ള വിത്തുകളും രാസവളവും കീടനാശിനിയും ട്രാക്ടറുമില്ലാതെ വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്ഉത്പാദിപ്പിക്കാനുള്ള ചെപ്പടിവിദ്യയുടെ കണ്ടുപിടിത്തത്തിനു പിന്നില് മനുഷ്യന്റെ കഠിനപ്രയത്നമുണ്ട്. ചാണകംകൊണ്ട് ഒരു രാജ്യത്തെ മുഴുവന്ആഹ്ലാദത്തിന്റെ പച്ചപ്പിലേക്ക് നട്ടുവളര്ത്താന്കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈയിടെ വയനാട്ടിലെ സുല്ത്താന്ബത്തേരിയില്കര്ഷകര്ക്ക് ക്ലാസെടുക്കാന്എത്തിയപ്പോള്സുഭാഷ് പലേക്കറുമായി ദീര്ഘനേരം സംസാരിച്ചു.

കോളേജില്പഠിച്ച കള്ളങ്ങള്

മഹാരാഷ്ട്രയിലെ വിദര് ജില്ലയില്ബെലോറ ഗ്രാമത്തിലെ കര്ഷകകുടുംബത്തിലാണ് 1949-ല്സുഭാഷ് പലേക്കര്ജനിച്ചത്. അച്ഛനും മുത്തച്ഛനുമൊക്കെ കൃഷിക്കാര്‍. പട്ടണത്തിലെ കോളേജില്പോയി കൃഷിശാസ്ത്രത്തില്ബിരുദമെടുത്ത് ഗ്രാമത്തില്തിരിച്ചെത്തിയ സുഭാഷ് അച്ഛനോടൊപ്പം കൃഷിയില്കൂടി. പരമ്പരാഗതകൃഷിയില്നിന്ന് മാറി, കോളേജില്താന്പഠിച്ച കൃഷിപാഠങ്ങള്പാടത്ത് വിളയിക്കാന്സുഭാഷ് ഒരുങ്ങിയപ്പോള്അച്ഛന്എതിര്ത്തു.
 

1972-
ലായിരുന്നു അത്. പരമ്പരാഗതകൃഷിയില്നിന്ന് മാറാന്അച്ഛന്തയ്യാറായിരുന്നില്ല. രാസവളം കൃഷിയെ നശിപ്പിക്കുമെന്നായിരുന്നു അച്ഛന്റെ നിലപാട്. അന്ന് വന്കിട കര്ഷകര്മാത്രമേ രാസവളം പ്രയോഗിച്ചു തുടങ്ങിയിട്ടുള്ളു. താന്പഠിച്ച സിദ്ധാന്തങ്ങള്ബോധ്യപ്പെടുത്താന്സുഭാഷ് അച്ഛനുമായി അങ്കംവെട്ടി. ഹരിതവിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. ഒടുവില്അച്ഛന്റെ സമ്മതത്തോടെ സുഭാഷ് പാടത്ത് ഹരിതവിപ്ലവത്തിന് വിത്തിട്ടു.

ഹൈബ്രിഡ് വിത്തുകളും രാസവളവും കീടനാശിനികളും പ്രയോഗിച്ചപ്പോള്നല്ല വിള കിട്ടി. കോളേജിലെ സഹപാഠികളായിരുന്നവരൊക്കെ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും സര്വകലാശാലാ അധ്യാപകരുമൊക്കെയായിരുന്നു. അവര്സുഭാഷിന്റെ ഫാം സന്ദര്ശിച്ചു. പൊന്നുവിളയുന്ന പാടങ്ങള്കണ്ട് അവര്അന്തംവിട്ടു. 1973 മുതല്‍ 1985 വരെ കൃഷിയില്നിന്ന് നല്ല വിളവ് ലഭിച്ചു. ഹരിതവിപ്ലവം നാട്ടിലെങ്ങും വസന്തം വിളയിച്ച കാലമായിരുന്നു അത്.

1985-
നുശേഷം പാടം പണ്ടേ പോലെ ഫലം തരുന്നില്ലെന്ന് സുഭാഷിന് തോന്നി. പിന്നീട് ഓരോ വര്ഷവും വിളവ് കുറഞ്ഞുവന്നു. ചെലവു കൂടി. മറ്റ് കര്ഷകരുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. ഉത്പാദനം നന്നേ കുറഞ്ഞപ്പോള്താന്പഠിച്ച കൃഷിപാഠങ്ങളില്പലേക്കറിന് ആദ്യമായി സംശയം തോന്നി. രാസകൃഷി (Chemical Farming) യുടെ സിദ്ധാന്തത്തില്പിഴവുകളുണ്ടോ? സിദ്ധാന്തവും ടെക്നോളജിയും ശരിയാണെങ്കില്കൃഷിയിടത്തില്വിളവ് കുറയാന്പാടുണ്ടോ? എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് സുഭാഷ് വിശ്വസിച്ചു.

അദ്ദേഹം പഞ്ചാബ് കാര്ഷിക സര്വകലാശാലയുടെ വൈസ് ചാന്സലര്ഡോ. ഉലമാലിയെ പോയി കണ്ടു. സുഭാഷ് പഠിച്ച കോളേജിന്റെ പ്രിന്സിപ്പലായിരുന്നു അദ്ദേഹം. പഠനകാലത്ത് ആദിവാസികള്ക്കിടയില്സുഭാഷ് നടത്തിയ ഗവേഷണത്തിന് അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. സുഭാഷ്, ഡോ. ഉലമാലിയുടെ മുന്നില്തന്റെ സംശയങ്ങള്ഉന്നയിച്ചു. രാസകൃഷിയുടെ ടെക്നോളജി ശരിയാണെങ്കില്വിളവ് കുറയാന്പാടില്ലല്ലോ.

ഡോ. ഉലമാലി പറഞ്ഞു: എനിക്ക് ഒരു മറുപടിയേ ഉള്ളൂ. (Increase the inputs). ഉത്തരം സുഭാഷിന് ബോധ്യമായില്ല. ഹൈബ്രിഡ് വിത്തും രാസവളവും കീടനാശിനിയുമൊക്കെ ഇനിയും കൂടുതല്പ്രയോഗിക്കണം. അതൊരു പരിഹാരമായി സുഭാഷിന് തോന്നിയില്ല. പരിചയസമ്പന്നനും അക്കാദമിക് വിദഗ്ധനുമായ ഒരു വൈസ് ചാന്സലറുടെ ഉത്തരം ഇതാണെങ്കില് പോരായ്മക്ക് പരിഹാരം അവരുടെയൊന്നും പക്കല്കാണില്ല. ഒരു ബദല്ടെക്നോളജിയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

സുഭാഷ് പറയുന്നു: ഞാന്കാടിനെക്കുറിച്ച് ചിന്തിച്ചു. ആദിവാസികളുടെ ജീവിതരീതിയില്കാടിന്റെ പരിസ്ഥിതി സംവിധാനത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ (Impact of echo system of forest on the life style of tribal people) ഞാന്നേരത്തെ ഗവേഷണം നടത്തിയതാണ്. മനുഷ്യന്റെ സഹായമില്ലാതെ കാട്ടില്മരങ്ങള്വളരുന്നു. മാവും പുളിയും പോലുള്ള മരങ്ങള്നല്ല ഫലം തരുന്നു. ക്ഷാമകാലത്തുപോലും വിളവില്കുറവുണ്ടാകുന്നില്ല. ആദിവാസികള്ആരേയും ആശ്രയിക്കാതെ ജീവിക്കുന്നു. അവര്ക്കു വേണ്ടതെല്ലാം കാട്ടില്നിന്ന് കിട്ടുന്നു. ഒരു സര്ക്കാര്ഏജന്സിയുടെയും സഹായമില്ലാതെ അവര്സന്തുഷ്ടജീവിതം നയിക്കുന്നു. നൂറു ശതമാനം പ്രകൃതിജീവിതം. കാട്ടിലെ മരങ്ങളുടെ വളര്ച്ചയ്ക്ക് പിന്നിലെ രഹസ്യം കണ്ടെത്തണം.

പിന്നീടുള്ള കുറെ വര്ഷങ്ങള്സുഭാഷ് കാട്ടിലായിരുന്നു. നിരന്തരം അദ്ദേഹം കാടുകള്കയറി. മരങ്ങള്ക്ക് ചുവട്ടിലെ മണ്ണെടുത്തു. മരമില്ലാത്ത സ്ഥലത്തെ മണ്ണെടുത്തു. ഓരോ മരത്തിനു ചുവട്ടിലുമുണ്ടായിരുന്ന മൃഗങ്ങളുടെ കാട്ടത്തിന്റെ സാമ്പിളുകള്എടുത്തു. ലബോറട്ടറികളില്കൊണ്ടുപോയി പരിശോധിച്ചു. സുഹൃത്തുക്കളായ ശാസ്ത്രജ്ഞര്പിന്തുണ നല്കി.

മണ്ണും മരവുമായി ബന്ധപ്പെട്ട് കിട്ടാവുന്ന ശാസ്ത്രഗ്രന്ഥങ്ങള്മുഴുവന്വായിച്ചു. പുസ്തകങ്ങളിലൊന്നും സുഭാഷിന്റെ ചോദ്യങ്ങള്ക്ക് ഉത്തരമുണ്ടായിരുന്നില്ല. പുസ്തകങ്ങളില്പറയുന്നതൊക്കെ പ്രകൃതിവിരുദ്ധമായ കാര്യങ്ങളാണെന്ന് സുഭാഷിന് തോന്നി.

'
പുസ്തകങ്ങളിലെ വിവരങ്ങള്സത്യസന്ധമായിരുന്നില്ല. എല്ലാം കപടസിദ്ധാന്തങ്ങള്‍. ഇതേക്കുറിച്ച് കൂടുതല്ഗവേഷണം നടത്തണമെന്ന് തോന്നി. മനുഷ്യന്റെ സഹായമോ സാന്നിധ്യമോ ഇല്ലാതെ കാട്ടിലെ മരങ്ങളില്നിന്ന് ഇത്രയേറെ കായ്കനികള്കിട്ടുന്നുണ്ടെങ്കില്പ്രകൃതിയില്അതിന് അനുഗുണമായ ഏതോ സംവിധാനം (Natural System) ഉണ്ട്. മരങ്ങള്ക്ക് വളരാന്ആവശ്യമായ എല്ലാ പോഷകങ്ങളും അതിലടങ്ങിയിട്ടുണ്ടാകും. എന്താണ് പ്രകൃതി സംവിധാനം എന്നു കണ്ടെത്താനുള്ള അന്വേഷണമായിരുന്നു പിന്നീട്.'

സുഭാഷ് പലേക്കര്അന്വേഷിച്ചു. നീണ്ട വര്ഷങ്ങളുടെ ഗവേഷണത്തില്അദ്ദേഹം പ്രകൃതിയിലെ സത്യങ്ങള്കണ്ടെത്തി.
കാട്ടില്ചെടികള്സ്വയം മുളയ്ക്കുന്നതും വളരുന്നതും എങ്ങനെയെന്ന് കണ്ടെത്തിയതോടെ സിദ്ധാന്തം അദ്ദേഹം സ്വന്തം കൃഷിസ്ഥലത്ത് പ്രയോഗിക്കാന്തുടങ്ങി. ആറ് വര്ഷം കൊണ്ട് 154 പ്രൊജക്ടുകളാണ് സുഭാഷ് പൂര്ത്തിയാക്കിയത്.

'
കാട്ടില്നിന്ന് കിട്ടിയത് എന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും മാത്രമാണ്. അത് പ്രായോഗികമാണോ എന്നറിയാന്ഞാനെന്റെ ഫാമില്പരീക്ഷിച്ചു. 154 പ്രൊജക്ടുകളാണ് ചെയ്തത്. ഒരാളും സഹായിച്ചില്ല. കുറച്ചു ഭൂമി വിറ്റും ഭാര്യയുടെ ആഭരണങ്ങള്വിറ്റുമാണ് ഗവേഷണത്തിനുള്ള പണം സംഘടിപ്പിച്ചത്. വീട്ടുകാരും നാട്ടുകാരും പ്രോത്സാഹിപ്പിച്ചില്ല. എനിക്ക് ഭ്രാന്താണെന്നുവരെ പറഞ്ഞവരുണ്ട്. ഭാര്യ പക്ഷേ, ശക്തമായ പിന്തുണയുമായി കൂടെനിന്നു. നല്ല കാര്യമല്ലേ ചെയ്യുന്നത്, ഞാന്കൂടെയുണ്ടാകുമെന്ന് ഭാര്യ പറഞ്ഞു.

1986
മുതല്‍ 96 വരെ കൃഷിരീതിയുടെ പരീക്ഷണവും ഗവേഷണവും മാത്രമായിരുന്നു എന്റെ ദൗത്യം. മറ്റൊരു പരിപാടിയുമില്ല. പരീക്ഷണം നടക്കുമ്പോള്ഉത്പാദനവും വിളവും പ്രതീക്ഷിക്കാന്പാടില്ലല്ലോ. 1996-ല്എന്റെ പരീക്ഷണങ്ങളുടെ ഫലം കണ്ടു. ഞാന്അന്വേഷിച്ച ടെക്നിക്ക് പിടികിട്ടി. സീറോ ബജറ്റ് സ്പിരിച്വല്ഫാമിങ് എന്ന് കൃഷിരീതിക്ക് പേരിട്ടു.

ഗവേഷണകാലത്ത് പുണെയില്നിന്ന് പ്രസിദ്ധീകരിക്കുന്ന ബലിരാജ എന്ന മാഗസിനില്സുഭാഷ് പലേക്കര്സ്ഥിരമായി എഴുതാറുണ്ടായിരുന്നു. അതിന്റെ പത്രാധിപരാകാന്മാഗസിന്പ്രവര്ത്തകര്ക്ഷണിച്ചെങ്കിലും നിരസിച്ചു. തന്റെ ദൗത്യം വേറെയാണെന്നായിരുന്നു പലേക്കറുടെ മറുപടി. പക്ഷേ, പിന്നീട് സുഭാഷിന്റെ അടുത്ത ചില സുഹൃത്തുക്കള്ഇടപെട്ടപ്പോള്അവരുടെ സ്നേഹപൂര്ണമായ നിര്ബന്ധത്തിന് വഴങ്ങി സുഭാഷ് പത്രാധിപത്യം ഏറ്റെടുത്തു. മൂന്നു വര്ഷം പത്രാധിപരുടെ ജോലി ചെയ്തപ്പോള്തന്നെ അദ്ദേഹത്തിന് മടുത്തു.

'24
മണിക്കൂറും ബിസി. വേറെ ഒന്നും ചെയ്യാന്പറ്റുന്നില്ല. എന്റെ എല്ലാ പ്രവര്ത്തനവും നിലച്ചു. എന്റെ ഇമേജ് മുതലെടുക്കാനാണ് മാഗസിന്ഉടമകള്ശ്രമിച്ചത്. വന്കിട വ്യവസായികളും കമ്പനികളുമൊക്കെ മാഗസിന്റെ പരസ്യദാതാക്കളാണ്. എന്റെ പ്രസ്ഥാനത്തെ ഞാന്തന്നെ നശിപ്പിക്കുന്നപോലെ തോന്നിയപ്പോള്പത്രാധിപ സ്ഥാനം രാജിവെച്ചു. എന്റെ ദൗത്യം ഇതല്ലെന്ന് എനിക്ക് നേരത്തെ ബോധ്യമായിരുന്നു.'

1998-
ല്സീറോ ബജറ്റ് കൃഷിരീതിയുടെ പ്രചാരണത്തിനായി സുഭാഷ് പലേക്കര്ഊരുചുറ്റാന്തുടങ്ങി. വിവിധ സ്ഥലങ്ങളില്ശില്പശാലകള്നടത്തി. മഹാരാഷ്ട്രയില്തന്നെയായിരുന്നു തുടക്കം. പിന്നീട് വിവിധ സംസ്ഥാനങ്ങളില്ശില്പശാലകള്നടത്തി. ഇപ്പോള്ഇന്ത്യയില്‍ 40 ലക്ഷം കര്ഷകര്സീറോ ബജറ്റ് കൃഷിരീതി അവലംബിച്ച് വിളവെടുക്കുന്നുണ്ടെന്ന് പലേക്കര്പറയുന്നു.
ഫിലിപ്പീന്സ്, ജപ്പാന്‍, ഇന്ഡൊനീഷ്യ, മലേഷ്യ, കംപോഡിയ, തായ്ലന്ഡ്, മെക്സിക്കോ, ചിലി, പെറു, ഉഗാണ്ട, ടാന്സാനിയ, മൊസാംബിക്ക് തുടങ്ങിയ വിദേശരാജ്യങ്ങളിലും കൃഷിയുടെ പലേക്കര്മാതൃക പ്രചാരത്തിലുണ്ട്.

അന്താരാഷ്ട്ര കര്ഷക പ്രസ്ഥാനമായ ലാവിയ കാമ്പസിനയുടെ (Lavia campesina) പ്രതിനിധികള്പലേക്കറെ കൊളംബോയില്നടന്ന അന്താരാഷ്ട്ര സെമിനാറില്സംസാരിക്കാന്ക്ഷണിച്ചു. ലാവിയ കാമ്പസിനയുടെ ആസ്ഥാനം ഇറ്റലിയാണ്. സംഘടനയുടെ നിരവധി നേതാക്കള്പങ്കെടുത്ത സെമിനാറില്പലേക്കറുടെ മൂന്ന് പ്രഭാഷണം ഉണ്ടായിരുന്നു. അഞ്ചുദിവസം തുടര്ച്ചയായി ചര്ച്ച നടന്നു. എന്റെ പുസ്തകം വായിച്ചും പ്രസംഗം കേട്ടും കൃഷിരീതിയെയും എന്നെയും നിങ്ങള്പ്രശംസിക്കേണ്ടതില്ല. ഇന്ത്യയിലേക്ക് വരൂ, കൃഷിയിടങ്ങള്കണ്ട് ബോധ്യപ്പെടൂ എന്ന് പലേക്കര്സെമിനാറില്പങ്കെടുത്തവരോട് പറഞ്ഞു. ശ്രീലങ്കയിലുടനീളം നിരവധി ശില്പശാലകള്സംഘടിപ്പിച്ചു. പിന്നീട് കാമ്പസിനയുടെ പ്രതിനിധികള്ഇന്ത്യയിലെത്തി പലേക്കര്മാതൃകയിലുള്ള കൃഷിയിടങ്ങള്സന്ദര്ശിച്ചു. അവരുടെ നാടുകളില് മാതൃക പരീക്ഷിച്ചു. മികച്ച ഫലം കണ്ടു.

ഹരിതവിപ്ലവം എങ്ങനെ ഉണ്ടായി?

മഞ്ഞില്മൂടിക്കിടക്കുന്ന യൂറോപ്പില്ആറുമാസക്കാലം കൃഷി ചെയ്യാന്പറ്റില്ല. കൃഷി ചെയ്യാന്യൂറോപ്പില്ഒരുപാട് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ കൃഷിയെ ആസ്പദമാക്കിയുള്ള ഒരു സമ്പദ്വ്യവസ്ഥയുമല്ല അവരുടേത്. യൂറോപ്യന്രാജ്യങ്ങള്വിവിധ ഏഷ്യന്രാജ്യങ്ങളെയും ആഫ്രിക്കന്രാജ്യങ്ങളെയും ലാറ്റിനമേരിക്കന്രാജ്യങ്ങളെയും അധീനപ്പെടുത്തി ഭരിക്കാന്തുടങ്ങി. ഇന്ത്യന്ഉപഭൂഖണ്ഡം കൊള്ളയടിക്കാന്ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ബ്രിട്ടീഷ് ഭരണകൂടം നിയോഗിക്കുന്നത് അങ്ങനെയാണ്. പിടിച്ചടക്കാന്അന്യനാടുകള്ഇല്ലാതായപ്പോള്യൂറോപ്യന്രാജ്യങ്ങള്പരസ്പരം കൈയേറാന്ശ്രമിച്ചു. കിടമത്സരത്തില്ബ്രിട്ടീഷുകാര്ഫ്രഞ്ചുകാരെയും റഷ്യക്കാര്കിഴക്കന്യൂറോപ്യന്രാജ്യങ്ങളെയും ജപ്പാന്കാര്അമേരിക്കയെയും ആക്രമിച്ചു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്ഉണ്ടാകുന്നത് അങ്ങനെയാണ്.

രണ്ടു ലോകമഹായുദ്ധങ്ങള്ക്കും ശേഷം യൂറോപ്യന്മാര്തമ്മിലും യൂറോപ്പും അമേരിക്കയും തമ്മിലും യുദ്ധമുണ്ടാകാന്പാടില്ലെന്ന് സന്ധിയുണ്ടാക്കി. നേരിട്ട് യുദ്ധം ചെയ്യാതെതന്നെ മറ്റു രാജ്യങ്ങളെ നശിപ്പിക്കുന്നതിനും രാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനും പദ്ധതികള്ആവിഷ്കരിച്ചു. അതിന്റെ ഭാഗമായിരുന്നു ഹരിതവിപ്ലവം. ഹരിതവിപ്ലവം കൊടുംചതിയായിരുന്നു. അതൊരു വിപ്ലവമേ അല്ലായിരുന്നു. പ്രകൃതിവിഭവങ്ങളെ നശിപ്പിക്കുക മാത്രമാണ് ഹരിതവിപ്ലവം ചെയ്തത്.
 

ഗ്രാമങ്ങളുടെ സമ്പത്ത് നഗരത്തിലേക്കും നഗരത്തില്നിന്ന് തങ്ങളുടെ നാട്ടിലേക്കും കൊണ്ടുപോകുക എന്നതു മാത്രമായിരുന്നു ഹരിതവിപ്ലവക്കാരുടെ ലക്ഷ്യം. ഇന്ത്യ ഉള്പ്പെടെയുള്ള കോളനി രാജ്യങ്ങള്ക്ക് സ്വാതന്ത്ര്യം കൊടുക്കുമ്പോള്പുതിയൊരു സാമ്പത്തിക സാമ്രാജ്യത്വത്തിലൂടെ രാജ്യങ്ങളെ ചൂഷണം ചെയ്യാമെന്നായിരുന്നു അധീശരാജ്യങ്ങളുടെ കണക്കുകൂട്ടല്‍. ഹരിതവിപ്ലവം അതിന്റെ തുടക്കമായിരുന്നു. പിന്നീട് അതിനെ ആഗോളവത്കരണം, ഓപ്പണ്മാര്ക്കറ്റ് എന്നൊക്കെ വിളിക്കുന്നു. ഇന്ത്യക്ക് സ്വാശ്രയത്വം നല്കലോ ഭക്ഷ്യധാന്യ ഉത്പാദനത്തില്ഇന്ത്യയെ സ്വയം പര്യാപ്തരാക്കലോ ആയിരുന്നില്ല ഹരിതവിപ്ലവക്കാരുടെ ലക്ഷ്യം. ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളും സമ്പദ് വ്യവസ്ഥയും ചൂഷണം ചെയ്യുക- അത് മാത്രമായിരുന്നു ഒരേയൊരു ഉദ്ദേശ്യം.

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ എന്നു പറയുന്നത് 90 ശതമാനവും ഗ്രാമങ്ങളെ ആശ്രയിച്ചുള്ളതായിരുന്നു. ഗ്രാമത്തിലെ കര്ഷകരെ ആശ്രയിച്ചാണ് നഗരങ്ങളും നഗരത്തിലെ ജനങ്ങളും ജീവിച്ചിരുന്നത്. ഗ്രാമങ്ങളില്വ്യവസായങ്ങളില്ല. സേവനമേഖലകളില്ല. ഇന്ത്യന്കര്ഷകര്ഒന്നും വാങ്ങിയിരുന്നില്ല. വിത്തു വാങ്ങുന്നില്ല. വളം വാങ്ങുന്നില്ല. കീടനാശിനി വാങ്ങുന്നില്ല. പമ്പുസെറ്റ് വാങ്ങുന്നില്ല. കീടങ്ങളില്ല. രോഗങ്ങളില്ല. അവര്ക്ക് സ്വന്തമായി കാളയും പശുവുമുണ്ട്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കൃഷി ചെയ്യുന്നു. ഒന്നിനും നഗരങ്ങളെ ആശ്രയിക്കുന്നില്ല.

കര്ഷകന്ഒന്നും വാങ്ങുന്നില്ലെങ്കില്ഇന്ത്യന്പണം എങ്ങനെ അമേരിക്കയുടെയും യൂറോപ്പിന്റെയും കീശയിലെത്തും? ഇന്ത്യന്ജനതയുടെ രീതികള്മൊത്തം മാറ്റണമെന്ന് അവര്ചിന്തിച്ചു.

ഇന്ത്യയില്ആയിരക്കണക്കിന് നാടന്നെല്വിത്തുകളുണ്ടായിരുന്നു. പാരമ്പര്യ വിത്തുകള്ഉപയോഗിക്കുന്നതുകൊണ്ടാണ് കുറഞ്ഞ വിള ലഭിക്കുന്നതെന്ന് ആദ്യമേ ഹരിതവിപ്ലവക്കാരന്പ്രചരിപ്പിച്ചു. നാടന്വിത്ത് ഉപയോഗിച്ചുള്ള നെല്കൃഷിയില്നിന്ന് ഏക്കറിന് 1500 മുതല്‍ 1800 കിലോ വിളവ് ലഭിച്ചിരുന്നു. നാടന്ഗോതമ്പ് ഏക്കറിന് 600 മുതല്‍ 1000 കിലോ വരെ വിളവ് നല്കിയിരുന്നു. ( കേംബ്രിജ് എക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ 12, 13 നൂറ്റാണ്ടുകളില്ചോളരാജാക്കന്മരുടെ കാലത്തുണ്ടായിരുന്ന നെല്ലുത്പാദനത്തെപ്പറ്റി പറയുന്നുണ്ട്. കാലഘട്ടത്തില്രാമനാഥപുരം ജില്ലയില്ഹെക്ടറില്‍ 6600 കിലോ നെല്ല് ഉത്പാദിപ്പിച്ചിരുന്നു. 1907-ല്മദ്രാസ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് കൗണ്സില്അംഗമായിരുന്ന ജോണ്ഹഡ്സണ്കോയമ്പത്തൂര്ജില്ലയില്ഹെക്ടറില്‍ 8000 കിലോ നെല്ല് ഉത്പാദിപ്പിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. 60 വര്ഷങ്ങള്ക്കു മുന്പ് മഹാരാഷ്ട്രയില്മാത്രം 1500-ലേറെ ഇനം നാടന്നെല്വിത്തുകള്പ്രചാരത്തിലുണ്ടായിരുന്നു.) ഇന്ത്യന്കര്ഷകര്വിശ്വാസികള്കൂടിയാണല്ലോ. ദിവ്യന്മാരെ അവര്കണ്ണടച്ചു വിശ്വസിക്കും. ഏക്കറിന് 30 ക്വിന്റല്വരെ വിളവ് ലഭിക്കുന്ന അത്യുത്പാദന ശേഷിയുള്ള വിത്തുകളെക്കുറിച്ച് കേട്ടപ്പോള്അവര്വിശ്വസിച്ചു. അവര്ക്ക് അതുമൊരു ദിവ്യാദ്ഭുതമായി. ഹരിതവിപ്ലവക്കാരന്ദിവ്യനായി. കാര്ഷിക സര്വകലാശാലകള്സ്ഥാപിച്ച് പുതിയ ഇനം വിത്തിനും കൃഷിരീതിക്കും പ്രചാരം നല്കി.

അതോടെ കര്ഷകന് ആഗ്രഹങ്ങള്കൂടി. അവന്എല്ലാം വില കൊടുത്തു വാങ്ങാന്തുടങ്ങി. അത്യുത്പാദന ശേഷിയുള്ള വിത്തുകള്ആദ്യം വാങ്ങി. ഉത്പാദനം മെച്ചപ്പെടുത്താന്രാസവളം വാങ്ങി. രാസവള പ്രയോഗത്തിലൂടെ മണ്ണിന്റെയും വിളയുടേയും പ്രതിരോധശേഷി കുറഞ്ഞു. കീടങ്ങള്അതിക്രമിച്ചു കയറി. രോഗങ്ങള്വന്നു. ഇവയെ നിയന്ത്രിക്കാന്എന്ഡോസള്ഫാന്പോലുള്ള കീടനാശിനികളും കര്ഷകന്വില കൊടുത്തു വാങ്ങേണ്ടിവന്നു. അമിതമായ രാസവള പ്രയോഗം മണ്ണിന്റെ കനം വര്ധിപ്പിച്ചു. കലപ്പ പറ്റാതായി. നിലം ഉഴുതാന്ട്രാക്ടര്വന്നു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കാന്തുടങ്ങിയതോടെ നാട്ടില്ഇല്ലാത്ത മാരകരോഗങ്ങള്വരാന്തുടങ്ങി. അതോടെ അലോപ്പതിയുടെ വരവായി. സമ്പത്ത് ചൂഷണം ചെയ്യാനുള്ള മാര്ഗം കണ്ടെത്താന്ഹരിതവിപ്ലവത്തിന്റെ അണിയറയില്വന്ഗൂഢാലോചനയാണ് നടന്നത്.

അത്യുത്പാദന ശേഷിയുള്ള വിത്തും വളവും കീടനാശിനിയും അലോപ്പതി മരുന്നുകളും വാങ്ങാന്ഗ്രാമങ്ങളില്നിന്ന് പണം നഗരങ്ങളിലേക്ക് ഒഴുകി. പണം നഗരങ്ങളില്നില്ക്കുകയാണെങ്കിലും കുഴപ്പമില്ല. അത് ഇന്ത്യയില്തന്നെയാണ് എന്ന് സമാധാനിക്കാം. നഗരം ഒരു ഇടനിലക്കാരന്മാത്രമാണ്. കമ്മീഷന്മാത്രമാണ് അവര്ക്ക് കിട്ടുന്നത്. പണം മള്ട്ടിനാഷണല്കമ്പനികള്വഴി ഇന്ത്യക്ക് പുറത്തേക്കാണ് ഒഴുകുന്നത്. 140,000 കോടി രൂപയാണ് കേന്ദ്രസര്ക്കാര്സബ്സിഡിയായി അനുവദിക്കുന്നത്. എല്ലാ വര്ഷവും നമ്മുടെ കോടികള്പുറത്തേക്ക് പോകുന്നു. വിത്ത്, വളം, കീടനാശിനി, ട്രാക്ടര്‍, അലോപ്പതി, കോസ്മറ്റിക്സ് അങ്ങനെ കര്ഷകര്ഉപഭോക്താവായി മാറിയതിന്റെ ഫലമായാണ് ഇത് സംഭവിച്ചത്. ഹരിതവിപ്ലവക്കാരന്ഉദ്ദേശിച്ച സാമ്പത്തിക സാമ്രാജ്യത്വം അവര്വിചാരിച്ചതിലും എളുപ്പം അധീശത്വം നേടി.

1910
ല്ജോണ്കെന്നി രചിച്ച ntensive farming in India എന്ന പുസ്തകത്തില്ഇന്ത്യയില്നാലായിരത്തില്പരം നാടന്നെല്വിത്തുകളുണ്ടായിരുന്നതായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ നെല്ലുല്പാദനം ഇംഗ്ലണ്ടിലേതിനേക്കാള്കൂടുതലായിരുന്നുവെന്ന് 1804ല്എഡിന്ബര്ഗ് റിവ്യൂവില്രേഖപ്പെടുത്തിയിട്ടുണ്ട്. ഐനി അക്ബറി എന്ന മുഗള്ഗ്രന്ഥത്തിലും ഇന്ത്യയിലെ നെല്ലുല്പാദനത്തിന്റെ കണക്കുകളും രേഖകളുമുണ്ട്. ഇതെല്ലാം ഹരിത വിപ്ലവം കൊണ്ടു വന്ന അത്യുല്പാദന ശേഷിയുള്ള വിത്തുകളേക്കാള്കൂടുതലായിരുന്നുവെന്നു കാണാന്പ്രയാസമില്ല.

രാസവളം ഉപയോഗിച്ചുള്ള കൃഷി (Chemical Farming) കൃഷിക്കാരന് ഗുണം ചെയ്യുന്നുണ്ടെങ്കില്‍, മണ്ണിന്റെ ഉത്പാദനക്ഷമത വര്ധിപ്പിക്കുന്നുണ്ടെങ്കില്‍, പ്രകൃതി വിഭവങ്ങള്നശിപ്പിക്കുന്നില്ലെങ്കില്‍, ഉത്പാദനം വര്ധിപ്പിക്കുന്നുണ്ടെങ്കില്‍, വിളകളില്വിഷാംശമില്ലെങ്കില്അംഗീകരിക്കാം. പക്ഷേ, സംഭവിക്കുന്നത് എന്താണ്? മണ്ണും വായുവും വെള്ളവും മലിനമാകുന്നു. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നു. ആഗോള താപനം രൂക്ഷമാകുന്നു. വന്തോതില്ഹരിതഗൃഹ വാതകങ്ങള്പുറത്തുവിടുന്നുണ്ട്. കര്ഷകര്കടക്കെണിയിലായി. ആത്മഹത്യ പെരുകി. എല്ലാ കാര്യങ്ങളും അവതാളത്തിലാക്കുകയാണ് രാസകൃഷി. പുതിയ പുതിയ രോഗങ്ങള്വന്നു. ഒന്നിനും ഒരു നിയന്ത്രണവുമില്ല. പ്രകൃതിവിഭവങ്ങള്ഇതുപോലെ നശിപ്പിക്കപ്പെട്ടാല്ഭാവിതലമുറയ്ക്ക് നിലനില്പുണ്ടാകില്ല. മനുഷ്യരാശിയുടെ ഭാവി അപകടത്തിലാകും. വിവേക ശൂന്യമായ കൃഷിരീതി അവസാനിപ്പിക്കുന്നതിനാണ് ഞാന്ബദല്കൃഷിരീതിയെ ക്കുറിച്ച് ആലോചിച്ചത്.

ജൈവകൃഷിയും (Organic farming) ഇന്ത്യന്ഫിലോസഫിയല്ല. അത് ഇന്ത്യന്ടെക്നോളജിയല്ല. വിദേശ ടെക്നോളജിയാണ്. രാസകൃഷിയേക്കാള്അപകടമാണ് ജൈവകൃഷി. ജൈവകൃഷിയില്നിക്ഷേപ (Input) ചെലവ് രാസകൃഷിയുടേതിനേക്കാള്നാലിരട്ടിയാണ്. കര്ഷകരെ കൂടുതലായി ചൂഷണം ചെയ്യുന്ന രീതിയാണ് ജൈവകൃഷിയിലുള്ളത്. മണ്ണിലുള്ള ജീര്ണിച്ച ജൈവാംശത്തില്‍ (ഔാൗ) നിന്നാണ് ഏതൊരു സസ്യത്തിന്റേയും വേര് പോഷകം വലിച്ചെടുക്കുന്നത്. ജൈവാംശമാണ് മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നു പറയുന്നത്. ജൈവാംശം കൂടുന്നത് അനുസരിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത കൂടും. ജീവജാലങ്ങളുടെ വിസര്ജ്യങ്ങളും മരങ്ങളില്നിന്നു വീഴുന്ന ഇലകളും മറ്റും ജീര്ണിച്ചാണ് ജൈവാംശം രൂപപ്പെടുന്നത്. മണ്ണിര കമ്പോസ്റ്റ് ഇന്ത്യന്ടെക്നോളജിയല്ല. ടെക്നോളജിയില്വരുന്ന മണ്ണിര മണ്ണ് തിന്നുന്നില്ല. മണ്ണു തിന്നുന്നതാണ് മണ്ണിര.

കാട്ടില്കണ്ട സത്യങ്ങള്

മണ്ണിന്റെ ഫലപുഷ്ടി ഉറപ്പു വരുത്താന്രാസവളം പ്രയോഗിക്കണമെന്ന് കാര്ഷിക സര്വകലാശാലകളും കൃഷിശാസ്ത്രജ്ഞരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കര്ഷകരെ തുടര്ച്ചയായി നിര്ബന്ധിക്കുന്നു. ഒരു വ്യാഴവട്ടത്തിനുശേഷം കൃഷിയില്നിന്ന് പഴയതുപോലെ വിളവ് കിട്ടാതായപ്പോള്ഞാന്ഉന്നയിച്ച ചോദ്യങ്ങള്ക്കൊന്നും മറുപടി തരാന്ആര്ക്കും സാധിച്ചില്ല. അന്നേരമാണ് ഞാന്കാടിനെക്കുറിച്ച് ചിന്തിച്ചത്. കാടിന്റെ പരിസ്ഥിതി സംവിധാനം ആദിവാസി ജീവിത രീതിയെ ബാധിക്കുന്നത് എങ്ങനെ എന്ന് നേരത്തേ നടത്തിയ ഗവേഷണത്തില്ഞാന്കണ്ടെത്തിയതാണല്ലോ. വനത്തിലുള്ള മരങ്ങള്ക്കും ചെടികള്ക്കും വള്ളികള്ക്കും എന്തുകൊണ്ട് രാസവളം ആവശ്യമില്ല? പുറത്തു നിന്ന് ജൈവവളം കൊണ്ടുവരേണ്ടതില്ല? ട്രാക്ടറുകള്വനം ഉഴുതുമറിക്കുന്നില്ല? എന്തുകൊണ്ട് കീടനാശിനി ആവശ്യമില്ല? ഇതൊന്നുമില്ലാതെ, മനുഷ്യന്റെ ഒരു സഹായവുമില്ലാതെ കാട്ടുമരങ്ങള്വന്തോതില്കായ്കനികള്തരുന്നു. മാവും പ്ലാവും പുളിയും നെല്ലിയുമൊക്കെ ഏത് വേനലിനേയും അതിജീവിക്കുന്നു. അപ്പോള്സര്വകലാശാലകളും കൃഷി ശാസ്ത്രജ്ഞരും പറയുന്നതില്എന്തോ പന്തികേടുണ്ട്.

ആറ് വര്ഷത്തെ ഗവേഷണംകൊണ്ട് കാട്ടില്വളരുന്ന ഏത് സസ്യത്തിനും ആവശ്യമായ മൂലകങ്ങള്അവയുടെ വേരുകള്സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നുതന്നെ ലഭിക്കുന്നുണ്ടെന്ന് ഞാന്മനസ്സിലാക്കി. മനുഷ്യന്റെ ഒരു സഹായവും വേണ്ട. നശിപ്പിക്കാതിരുന്നാല്മാത്രം മതി.

പ്രശസ്ത മണ്ണുശാസ്ത്രജ്ഞരായ ഡോ. ക്ലാര്ക്കും ഡോ. വാഷിങ്ടണും 1924-ല്ഇന്ത്യയില്നടത്തിയ പരീക്ഷണം മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്തുന്നതാണ്. ലോക പ്രശസ്ത എണ്ണക്കമ്പനിയായ ബര്മാ ഷെല്എണ്ണപര്യവേക്ഷണത്തിനായാണ് അവരെ നിയോഗിച്ചത്. ഇന്ത്യയില്അങ്ങോളമിങ്ങോളം അവര്നടത്തിയ പരിശോധനയില്മണ്ണില്താഴേക്ക് ചെല്ലുംതോറും സസ്യങ്ങളുടെ വളര്ച്ചക്ക് ആവശ്യമായ മൂലകങ്ങളുടെ അളവ് കൂടിക്കൂടി വരുന്നതായി കണ്ടെത്തി. നമ്മുടെ മണ്ണില്പോഷക മൂലകങ്ങള്സമൃദ്ധമായി ഉണ്ടെന്ന മഹാസത്യം വെളിപ്പെട്ടുവെങ്കിലും മണ്ണ് പരിശോധിക്കണമെന്ന് ഇന്നും കാര്ഷിക സര്വകലാശാലകളും കൃഷി വകുപ്പും ശുപാര് ചെയ്യുന്നു. ഇത് മറ്റൊരു വഞ്ചനയാണ്.

മണ്ണില്സസ്യവളര്ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്യഥേഷ്ടം ഉണ്ടെങ്കിലും സസ്യങ്ങളുടെ വേരുകള്ക്ക് അത് നേരിട്ട് വലിച്ചെടുക്കാന്സാധിക്കുന്നില്ല. സസ്യങ്ങളെ അതിന് പ്രാപ്തമാക്കുന്നത് വേരുകള്ക്ക് ചുറ്റും പ്രവര്ത്തുന്ന സൂക്ഷ്മ ജീവികളാണെന്ന് ഞാന്കണ്ടെത്തി.

കയറ്റുമതിക്ക് പോലും പറ്റുന്ന ഗുണമേന്മയുള്ള കായ്കനികള്തരുന്ന കാട്ടിലെ മരങ്ങളുടെ ചുവട്ടില്ജന്തുക്കളുടെയും പക്ഷികളുടെയും കീടങ്ങളുടെയും വിസര്ജ്യവസ്തുക്കളും അവശിഷ്ടങ്ങളും കണ്ടു. ഇതിനും മരങ്ങളുടെ വളര്ച്ചയ്ക്കും തമ്മില്അഭേദ്യമായ ബന്ധമുണ്ടെന്ന് മനസ്സിലായി. ജീവജാലങ്ങളുടെ അവശിഷ്ടങ്ങളില്നിന്നുണ്ടാകുന്ന ജീവാണുക്കളും മരങ്ങളില്നിന്ന് വീഴുന്ന ഇലകളും മറ്റും ജീര്ണിച്ചുണ്ടാകുന്ന ജൈവാംശവും (humus) ഉപയോഗിച്ചാണ് മരങ്ങള്കാട്ടില്ആരോഗ്യകരമായ വളര്ച്ച കൈവരിക്കുന്നതെന്നും ഞാന്പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തി.

ഗവേഷണത്തിനായി കാട് കയറിയിറങ്ങുമ്പോള്ഞാന്ശ്രദ്ധിച്ച വേറൊരു കാര്യമുണ്ട്. ചില മരത്തിനു ചുവട്ടില്ഉറുമ്പുകളെപ്പോലുള്ള ചെറുജീവികള്അതീവ ചുറുചുറുക്കോടെ ജീവിക്കുന്നു. മരത്തിന്റെ നിഴലിനു പുറത്ത് അവറ്റയെ കാണാനില്ല. കാഴ്ച എന്റെ ഗവേഷണത്തിന് ആക്കം കൂട്ടി. സസ്യങ്ങള്സൂക്ഷ്മാണുക്കളെ ആകര്ഷിക്കുന്നതിന് മധുരമുള്ള ചില ദ്രവ്യങ്ങള്ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് സൂക്ഷ്മാണുക്കളുടെ ഭക്ഷണമാകുന്നു. പ്രകാശസംശ്ലേഷണം വഴി ഉത്പാദിപ്പിച്ച ഭക്ഷണം വേരുകള്വഴിയാണ് സസ്യം പുറത്തേക്ക് ഒഴുക്കുന്നത്. മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ വളര്ച്ചയ്ക്ക് ഇത് സഹായകമാകുന്നു. ഭക്ഷണം കഴിച്ച് സസ്യങ്ങളുടെ വേരുകള്ക്കിടയില്ജീവിക്കുന്ന സൂക്ഷ്മജീവികള്വേരുകള്ക്ക് നേരിട്ട് വലിച്ചെടുക്കാന്പറ്റാത്ത രീതിയിലുള്ള പോഷകങ്ങളെ വേരുകള്ക്ക് എത്തിപ്പിടിക്കാന്പറ്റുന്ന തരത്തിലാക്കുന്നു. മഹാസത്യമാണ് സത്യത്തില്എന്നെ പുതിയ കൃഷിരീതിയിലേക്ക് നയിച്ച അടിസ്ഥാന പാഠം.

ഫലവൃക്ഷങ്ങളുടെ ചുവട്ടില്പരസ്പരം സഹകരിച്ച് ജീവിക്കുന്ന 268 വക ചെറു സസ്യങ്ങളെ കണ്ടു. അവയില്‍ 75 ശതമാനം സസ്യങ്ങളും ഇരട്ടപ്പരിപ്പ് വര്ഗത്തിലും 25 ശതമാനം ഒറ്റപ്പരിപ്പ് വര്ഗത്തിലും (പുല്ല്) പെട്ടവയാണ്. സൂര്യപ്രകാശം ഉപയോഗിച്ച് നിര്മിക്കുന്ന ഭക്ഷണം സൂക്ഷ്മാണുക്കള്ക്ക് ഉപകാരപ്പെടുന്നുവെന്നും മണ്ണില്വീഴുന്ന ഇലകള്ജീര്ണിച്ച് ജൈവാംശമായി മാറുന്നതിനാല്സൂക്ഷ്മാണുക്കള്പെരുകുന്നുവെന്നും കണ്ടെത്തി.

കാട്ടിലെ പഠനങ്ങളില്നിന്ന് ഞാന്നമ്മുടെ സര്വകലാശാലകള്പ്രചരിപ്പിക്കുന്ന വലിയ നുണകളുടെ നിജസ്ഥിതി കണ്ടെത്തുകയായിരുന്നു. സസ്യങ്ങള്ക്ക് ആവശ്യമായ മൂലകങ്ങളെല്ലാം പഞ്ചഭൂതങ്ങളില്നിന്ന് ലഭിക്കുന്നുവെന്നതാണ് സത്യം. രാസവളം പ്രയോഗിക്കാന്നിര്ബന്ധിക്കുന്ന സര്വകലാശാലകള്പെരുംനുണകളാണ് നമ്മെ പഠിപ്പിക്കുന്നത്. സസ്യങ്ങള്ക്ക് വളരാന്വേണ്ടതെല്ലാം അവയുടെ വേരിന്റെ അടുത്തുനിന്നുതന്നെ കിട്ടുന്നു. നമ്മുടെ മണ്ണ് എല്ലാ മൂലകങ്ങളാലും സമൃദ്ധമാണ്. ഒരു സസ്യം വളരാന്ആവശ്യമായ മൂലകങ്ങളുടെ 1.5 ശതമാനം മാത്രമേ മണ്ണില്നിന്ന് എടുക്കുന്നുള്ളു. ബാക്കി 98.5 ശതമാനം വായുവില്നിന്നും വെള്ളത്തില്നിന്നുമാണ് സ്വീകരിക്കുന്നത്. പിന്നെ എന്തിനാണ് സസ്യം വളരാന്പുറത്തുനിന്ന് വളം പ്രയോഗിക്കുന്നത്? വളര്ച്ചയ്ക്ക് ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതാകട്ടെ പ്രകാശസംശ്ലേഷണം വഴിയാണ്. പ്രകാശസംശ്ലേഷണത്തിന് കാര്ബണ്ഡൈ ഓകൈ്സഡും നൈട്രജനും സസ്യം അന്തരീക്ഷത്തില്നിന്ന് എടുക്കുന്നു. വെള്ളം ഭൂമിയില്നിന്ന് ലഭിക്കുന്നു. അത് തരുന്നതാകട്ടെ മഴമേഘങ്ങള്‍. പ്രകാശം സൂര്യനില്നിന്നും. എല്ലാ പ്രവൃത്തിയും പ്രകൃതിയുടെ സഹായത്താല്മാത്രം നടക്കുമ്പോള്സര്വകലാശാലകള്പറയുന്ന നുണകള്വിശ്വസിച്ച് കൃഷിക്ക് പണം ചെലവാക്കേണ്ട ആവശ്യമുണ്ടോ?

ചാണകം കൊണ്ടൊരു പച്ച രാജ്യം

കാട് പഠിപ്പിച്ച പാഠങ്ങള്ഞാന്നാട്ടില്പ്രയോഗിക്കാന്തീരുമാനിച്ചു. നമ്മുടെ കൃഷിയിടങ്ങളുടെ ഫലഭൂയിഷ്ഠത നശിച്ചു. സസ്യങ്ങള്ക്ക് പോഷകമൂലകങ്ങള്എത്തിച്ചുകൊടുക്കുന്ന സൂക്ഷ്മജീവികള്ഇല്ലാതായതാണ് കാരണം. ഹരിതവിപ്ലവം ചതിച്ച ചതിയാണ് അത്. രാസവളങ്ങളും കീടനാശിനികളും കളനാശിനികളും ട്രാക്ടറുകളും ഉപയോഗിച്ചും പതിറ്റാണ്ടുകളോളം നടത്തിയ കൃഷിരീതി നമ്മുടെ മണ്ണിനെ നശിപ്പിക്കുകയായിരുന്നു.

നാടന്പശുവിന്റെ ചാണകം ഉപയോഗിച്ച് നമുക്ക് നഷ്ടമായ കോടാനുകോടി സൂക്ഷ്മാണുക്കളെ മണ്ണിലേക്ക് കടത്തിവിടാന്സാധിക്കും. മണ്ണ് അങ്ങനെ വീണ്ടും നമുക്ക് ഫലഭൂയിഷ്ഠമാക്കാം. ഇന്ത്യയിലെ നാടന്പശുക്കളുടെ ചാണകത്തില്മാത്രമാണ് രാജ്യത്തിന്റെ പച്ചപ്പ് മെച്ചപ്പെടുത്താനുള്ള സൂക്ഷ്മാണുക്കളുള്ളത്. നാടന്പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ 300 മുതല്‍ 500 കോടി വരെ സൂക്ഷ്മാണു ജീവികളാണുള്ളത്. മണ്ണിന്റെ ജീവന്വീണ്ടെടുക്കാന്ചാണകം മതി.

ഇന്ത്യയുടെ നാടന്പശുക്കളായ ഗൗലവ്, ലാല്‍, ഖണ്ഡാര, വില്ലാരി, ധിയോനി, ഡാങ്കി, നിമാരി, ഗീര്‍, ഥാര്പാര്ക്കര്‍, സാഹിവാള്‍, സിന്ധി, അമൃത് മഹല്‍, കൃഷ്ണവാലി തുടങ്ങിയ പശുക്കളെയും കാളകളെയും എരുമകളെയും വിദേശ ഇനങ്ങളെയും കുറിച്ച് വെവ്വേറെ ഗവേഷണം നടത്തി. അതത് പ്രദേശത്തുള്ള കന്നുകാലികളാണ് ഏറ്റവും ഗുണം ചെയ്യുക എന്ന് മനസ്സിലായി. അന്യനാടുകളില്നിന്ന് ഇറക്കുമതി ചെയ്ത് വളര്ത്തുന്ന ജഴ്സിയും ഹോള്സ്റ്റിയന്ഫ്രീഷ്യനും ഇന്ത്യന്മണ്ണിന് യോജിച്ചതല്ലെന്ന് മാത്രമല്ല, ദോഷകരവുമാണ്. നാടന്പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് വെവ്വേറെ കൃഷിയിടങ്ങളില്നടത്തിയ പരീക്ഷണങ്ങളില്അദ്ഭുതകരമായ ഫലമാണ് കിട്ടിയത്.

ചാണകപരീക്ഷണങ്ങളില്നിന്ന് കണ്ടെത്തിയ വിവരങ്ങള്വളരെ പ്രധാനപ്പെട്ടതാണ്. നാടന്പശുക്കളുടെ ചാണകത്തിനും മൂത്രത്തിനും മാത്രമേ കോടിക്കണക്കിന് സൂക്ഷ്മാണുക്കളുടെ ആവാസകേന്ദ്രമാകാന്സാധിക്കൂ. നാടന്പശുവിന്റെ ചാണകം കിട്ടാതെവന്നാല്പകുതി നാടന്കാളയുടെയോ എരുമയുടെയോ ചാണകം ഉപയോഗിക്കാവുന്നതാണ്. കപില എന്ന കറുത്ത പശുവിന്റെ ചാണകവും മൂത്രവും ഏറ്റവും നല്ലതും ഏറെ ഔഷധ ഗുണമുള്ളതുമാണെന്ന് കണ്ടെത്തി. പുതിയ ചാണകമാകുന്നതാണ് ഉത്തമം. മൂത്രം എത്ര പഴക്കമുള്ളതാണോ അത്രയും നല്ലത്.

ഒരു പശുവിന്റെ ചാണകംകൊണ്ട് 30 ഏക്കര്കൃഷി ചെയ്യാന്സാധിക്കും. ഒരു ഏക്കര്കൃഷി ചെയ്യാന്ഒരു മാസത്തേക്ക് പത്തുകിലോ ചാണകം മതിയെന്ന് ഗവേഷണത്തില്കണ്ടെത്തി. ഒരു നാടന്പശു ഒരു ദിവസം 11 കിലോ ചാണകമിടും. നാടന്കാള 13 കിലോയും എരുമ 15 കിലോയും ചാണകമിടും. ഇത് ഏകദേശ കണക്കാണ്.

നാടന്പശുവിന്റെ ചാണകവും മൂത്രവും ഒപ്പം മധുരമുള്ള നാടന്ശര്ക്കര, തേന്‍, കരിമ്പിന്നീര്, പനഞ്ചക്കര എന്നിവയില്ഏതെങ്കിലും ഒന്നും ഉപയോഗിച്ച് വിവിധ വിളകളില്പരീക്ഷണം നടത്തിയപ്പോള്അദ്ഭുതകരമായ ഫലമാണ് ലഭിച്ചത്. കാട്ടില്നിന്ന് പഠിച്ച പാഠം പ്രയോഗിക്കുകയായിരുന്നു ഞാന്‍. വൃക്ഷങ്ങളുടെ ചുവട്ടില്ഉണ്ടായിരുന്ന പക്ഷിമൃഗാദികളുടെ വിസര്ജ്യവസ്തുക്കള്ക്കും മൂത്രത്തിനും പകരമാണ് നാടന്പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചത്. സൂക്ഷ്മാണുക്കളുടെ വളര്ച്ചയ്ക്കായി വേരുകള്ഉത്പാദിപ്പിക്കുന്ന മധുരമുള്ള ഭക്ഷണത്തിന് പകരം നാടന്ശര്ക്കര ചേര്ത്തു. മരങ്ങളുടെ ചുവട്ടിലുള്ള ഇരട്ടപ്പരിപ്പ് സസ്യങ്ങള്ക്കുപകരം പയറുവര് വിളകളുടെ മാവ് ഉപയോഗിച്ചു. നിരന്തരമായ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ചേരുവയ്ക്ക് ജീവാമൃതം എന്ന് പേരിട്ടു.

ജീവാമൃതം ഉപയോഗിച്ചുണ്ടാക്കുന്ന വിളകളെ കീടങ്ങള്ഉപദ്രവിക്കില്ല. ജീവാമൃതത്തിന് നല്ല മണമാണ്. പതിനഞ്ച് അടി താഴെവരെ എത്തുന്ന മണം നാടന്മണ്ണിരകളെ ഭൂമിയുടെ മുകളിലേക്ക് ക്ഷണിച്ചു വരുത്തും. സസ്യങ്ങള്ക്ക് ആവശ്യമായ പോഷകമൂലകങ്ങള്വേരുപടലങ്ങളിലേക്ക് എത്തുന്നത് അങ്ങനെയാണ്. നമ്മുടെ കൃഷിയിടത്തില്കാണുന്ന മണ്ണിരകള്ക്ക് മാത്രമേ ഗുണമുള്ളൂ. വിദേശ മണ്ണിരകള്ക്ക് സ്വഭാവമില്ല. അവ മണ്ണ് ഭക്ഷിക്കില്ല. താഴേക്കും മുകളിലേക്കും സഞ്ചരിച്ച് മണ്ണ് ഉഴുകയില്ല. വിദേശ മണ്ണിരകള്ചവറുകള്തിന്ന് വിസര്ജ്യം പുറത്തുതള്ളുകയാണ് ചെയ്യുന്നത്.

വിളകള്ക്കിടയില്കാണുന്ന കളകളെ പറിച്ച് പുതയിടാന്ഉപയോഗിക്കാവുന്നതാണ്. അവ ഉണങ്ങി പൊടിഞ്ഞ് മണ്ണില്ചേര്ന്ന് അവയിലടങ്ങിയ പോഷക മൂലകങ്ങള്സസ്യങ്ങള്ക്ക് നല്കും. അങ്ങനെ സീറോ ബജറ്റ് കൃഷിരീതിയില്കള കളയല്ല, വളമാണ്.

ചെലവില്ലാ കൃഷി ജനങ്ങളിലേക്ക്

സ്വന്തം പാടത്ത് എന്റെ ആശയങ്ങള്നൂറുമേനി വിളഞ്ഞതോടെ ഞാന്ജനങ്ങളിലേക്ക് ഇറങ്ങി. വര്ഷങ്ങളുടെ നിരീക്ഷണവും ഗവേഷണവും പഠനവും വഴി കണ്ടെത്തിയ കൃഷിയറിവുകള്സാധാരണ കര്ഷകരിലെത്തിക്കണം. പുണെയില്ആദ്യമായി നടത്തിയ ശില്പശാലയില്‍ 25 കര്ഷകര്പങ്കെടുത്തു.

കര്ഷകരുടെ മനസ്സ് മാറ്റിയെടുക്കാന്വളരെ പ്രയാസമായിരുന്നു. അവര്ശീലിച്ചുപോന്ന, അവരെ പറഞ്ഞുപഠിപ്പിച്ച രീതികളില്നിന്ന് മാറാന്പറ്റില്ല. സങ്കീര്ണമായ സ്ഥിതിവിശേഷം. സര്ക്കാരും കൃഷി ശാസ്ത്രജ്ഞരും കൃഷിവകുപ്പും എനിക്കെതിരാണ്. എതിര്ലോബി വളരെ ശക്തം. എങ്കിലും എന്റെ ശില്പശാലകളില്വന്നവരെ ബോധ്യപ്പെടുത്താന്എനിക്ക് സാധിച്ചു. എന്റെ കൃഷിയിടം സന്ദര്ശിച്ചപ്പോള്അവര്ക്ക് കാര്യങ്ങള്കൂടുതല്വ്യക്തമായി.

മഹാരാഷ്ട്രയിലാണ് സീറോ ബജറ്റ് കൃഷിരീതിയിലേക്ക് മാറാന്തയ്യാറായി ആദ്യം കര്ഷകരെത്തിയത്. വിളവെടുപ്പില്ഫലം കണ്ടപ്പോള്അവര്തെളിഞ്ഞ മുഖവുമായി എന്നെ കാണാന്വന്നു. എല്ലാവര്ക്കും സന്തോഷം. അദ്ഭുതമായിരുന്നു അവര്ക്ക്. ഒരു ചെലവുമില്ലാതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മികച്ച വിളവ് കിട്ടിയപ്പോള്സംശയത്തോടെയാണെങ്കിലും എന്റെ രീതിയിലേക്ക് മാറിയ കര്ഷകര്ക്ക് ശരിക്കും അദ്ഭുതമായിരുന്നു. പിന്നീട് ഇന്ത്യയിലുടനീളം യാത്രകള്‍. സെമിനാറുകള്‍. ശില്പശാലകള്‍, എല്ലാ സംസ്ഥാനത്തും കൃഷിരീതിയിലേക്ക് ആളുകള്വന്നു തുടങ്ങി. സ്വന്തം ആവശ്യത്തിന് പച്ചക്കറികളും തെങ്ങും മറ്റും കൃഷി ചെയ്യുന്നവര്ക്കൊക്കെ രീതി വലിയ ആശ്വാസമായി. കര്ണാടകയിലാണ് ഏറ്റവും കൂടുതല്കര്ഷകര്സീറോ ബജറ്റ് കൃഷി ചെയ്യുന്നത്. കേരളത്തില്കുറവാണ്. മലയാളികള്ബുദ്ധിയുള്ളവരാണ്. അവരുടെ പ്രബുദ്ധത തന്നെയാണ് രീതിയിലേക്ക് മാറാന്അവര്ക്ക് പ്രധാന തടസ്സം.

ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് രാജ്യത്തുടനീളം സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കാന്ഓടിനടക്കുന്നത്. മഹാരാഷ്ട്രയിലാണെങ്കില്വണ്ടിക്കൂലിയും സ്വന്തം കീശയില്നിന്നെടുക്കും. പ്രൊഫസറായിരുന്ന മകന്അമോല്പലേക്കര്ജോലി രാജി വെച്ച് എന്നോടൊപ്പമുണ്ട്. രണ്ടാമത്തെ മകന്അമിത് എഞ്ചിനിയറാണ്. അവനും കൃഷിക്കും എന്റെ കൃഷിരീതിയുടെ പ്രചാരണത്തിനുമായി സജീവമായി കൂടെയുണ്ട്. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും എല്ലാറ്റിനും കൂടെ നിന്ന ഭാര്യ ചന്ദ 2005 ജൂലായ് 12-ന് ഞങ്ങളെ വിട്ടുപോയി.

കര്ഷകന്ബാങ്കിന്റെ അടിമയല്ല

കര്ഷകന് സര്ക്കാരിന്റെ സബ്സിഡിയും മറ്റ് സഹായങ്ങളും ആവശ്യമില്ല. ബോധ്യമാണ് ആദ്യം കര്ഷകനുണ്ടാകേണ്ടത്. അഭിമാന ബോധമുണ്ടെങ്കില്കര്ഷകന്ഒരിക്കലും ആത്മഹത്യയിലേക്ക് എത്തില്ല. ഹരിതവിപ്ലവമാണ് കര്ഷകനെ ബാങ്കുകളുടെ അടിമയാക്കിയത്. കൃഷിക്ക് ചെലവു കൂടിയപ്പോള്അവന് ബാങ്കുകള്ക്കുമുന്നില്ഓച്ഛാനിച്ചു നില്ക്കേണ്ടി വന്നു. പ്രതീക്ഷിച്ച വിള കിട്ടാതാകുമ്പോള്അവന് വായ്പ തിരിച്ചടയ്ക്കാന്കഴിയാതെ വരുന്നു. ബാങ്കുകള്അവനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. സീറോബജറ്റ് കൃഷിരീതിയില്കര്ഷകന് പുറമെനിന്ന് ഒന്നും വാങ്ങേണ്ടതില്ല. അതുകൊണ്ടുതന്നെ കൃഷിയില്നിന്ന് എന്തുകിട്ടിയാലും ലാഭമാണ്.

ഹരിതവിപ്ലവത്തിനുമുന്പ് കൃഷിക്കും കര്ഷകനും കര്ഷക തൊഴിലാളികള്ക്കും ആവശ്യമുള്ള എല്ലാ സാധനങ്ങളും സ്വന്തം ഗ്രാമത്തില്തന്നെ ലഭ്യമായിരുന്നു. ഉപ്പ് ഒഴികെ മറ്റൊന്നിനും ഗ്രാമീണര്ക്ക് നഗരത്തില്നിന്ന് വാങ്ങേണ്ടതില്ലായിരുന്നു. ഗ്രാമത്തിലെ കാര്ഷികോത്പന്നങ്ങള്നഗരത്തില്വില്പന നടത്തി നഗരത്തിലെ പണം ഗ്രാമത്തിലേക്ക് എത്തുമായിരുന്നു അന്നൊക്കെ. കാര്ഷിക സര്വകലാശാലകള്ഹരിതവിപ്ലവത്തിലൂടെ ഗ്രാമീണരെ നഗരത്തിന്റെ ആശ്രിതരാക്കി മാറ്റി. കൃഷിആവശ്യത്തിനും ജീവിതാവശ്യങ്ങള്ക്കും ചെലവേറിയപ്പോള്അവന്കടക്കാരനായി. ആത്മഹത്യയില്നിന്ന് കര്ഷകരെ രക്ഷിക്കാന്ഒരു പോംവഴിയും ഹരിതവിപ്ലവക്കാര്ക്കും സര്വകലാശാലകള്ക്കും സര്ക്കാരിനും ഇല്ല. കുടുംബത്തെ അനാഥമാക്കി നിരവധി കര്ഷകര്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്ആത്മഹത്യ ചെയ്യുന്നു. നമ്മള്സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും എവിടെയെങ്കിലും ഒരു കര്ഷകന്ആത്മഹത്യ ചെയ്യുന്നുണ്ടാകും. അല്ലെങ്കില്ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ടാകും.

കേന്ദ്രസര്ക്കാര്ആത്മഹത്യയില്നിന്ന് കര്ഷകരെ രക്ഷിക്കാന്ആയിരംകോടി രൂപയുടെ പദ്ധതികള്നടപ്പാക്കി. അത് ഒന്നിനും പരിഹാരമല്ലെന്ന് ഇന്നും വ്യക്തമായിക്കൊണ്ടിരിക്കുന്നു. ആത്മഹത്യ പെരുകുകയല്ലാതെ കുറഞ്ഞിട്ടില്ല. ആത്മഹത്യയുടെ കാരണമെന്തെന്ന് പഠിക്കാതെ ഇത്തരം ലൊട്ടുലൊടുക്ക് പദ്ധതികള്കൊണ്ട് ഒരു പ്രയോജനവുമില്ല. പണം കടം വാങ്ങേണ്ടതില്ലാത്ത കൃഷിരീതിയിലേക്ക് അവരെ മാറ്റിയെടുക്കുകയാണ് വേണ്ടത്. രീതിയാണ് ഞാന്പരിചയപ്പെടുത്തുന്നത്. കര്ഷകരുടെ ജീവിതത്തിന് പുതിയ വെളിച്ചം പകരാന് രീതി ഉപകരിക്കുമെന്ന് ഞാന്വിശ്വസിക്കുന്നു. രീതിയില്കൃഷിചെയ്യുന്ന ഒരാള്ക്കും ആത്മഹത്യ ചെയ്യേണ്ടി വരില്ല. കര്ഷകര്ആത്മഹത്യ ചെയ്ത നിരവധി പ്രദേശങ്ങള്ഞാന്സന്ദര്ശിച്ചിരുന്നു. പല കുടുംബങ്ങളിലും പോയി. നാല് തരത്തിലാണ് കര്ഷകര്ദുരന്തത്തിലേക്ക് നീങ്ങുന്നത്. ഉത്പാദന ചെലവു കൂടുകയും വിളവ് കുറയുകയും ചെയ്തു. ബാങ്കുകളില്നിന്ന് ലോണെടുത്ത് കടത്തിനു മേല്കടക്കാരായി. ആഭരണങ്ങള്വിറ്റും കാലികളെ വിറ്റും കടം വീട്ടാന്ശ്രമിക്കും. ഫലത്തില്പിന്നെയും കടം പെരുകും. വിപണിയുടെ ചതിയാണ് മറ്റൊന്ന്. നല്ല വിള കിട്ടുമ്പോള്മാര്ക്കറ്റില്മനഃപൂര്വം വില കുറയ്ക്കും. അപ്പോള്ശരിയായ വില കിട്ടില്ല. ഓരോ വിളയുടെയും വിളവെടുപ്പുകാലത്ത് സര്ക്കാര്ഇറക്കുമതിയിലേക്ക് നീങ്ങും. ലോണെടുത്ത് കൃഷി ചെയ്തവന് വില കൂടുന്നതു വരെ കാത്തിരിക്കാന്നിര്വാഹമില്ല. കിട്ടിയ വിലയ്ക്ക് വിള വിറ്റ് ബാങ്ക് ലോണ്തിരിച്ചടയ്ക്കേണ്ടതുണ്ട് അവര്ക്ക്. സര്ക്കാരിന്റെ നിലപാടുകളും പ്രകൃതി ദുരന്തങ്ങളുമാണ് മറ്റ് കാരണങ്ങള്‍.

ചെലവില്ലാത്ത കൃഷി ചെയ്യുന്നവന് മാര്ക്കറ്റ് സ്റ്റെഡിയാകുന്നതുവരെ കാത്തിരിക്കാം. അവന് ആര്ക്കും പണം തിരിച്ചുകൊടുക്കേണ്ടതില്ല. വില്ക്കാന്തിരക്കു കൂട്ടേണ്ടതില്ല. വിഷമില്ലാത്ത വിളയായതുകൊണ്ട് നല്ല വില കിട്ടും. അവന് ആത്മഹത്യ ചെയ്യാന്ഒരു കാരണവുമില്ല. ഒരു ഉദാഹരണം പറയാം. സാധാരണ കൃഷിരീതിയില്ഉത്പാദിപ്പിച്ച മഞ്ഞളിന് മാര്ക്കറ്റില്ക്വിന്റലിന് 1500 മുതല്‍ 2000 രൂപ വരെ വില കിട്ടുന്ന കാലത്താണ് കര്ണാടകയിലെ സീറോബജറ്റ് കര്ഷകനായ രുദ്രപ്പ മഞ്ഞള്നാലായിരം രൂപയ്ക്ക് വിറ്റത്. മാത്രമല്ല, രുദ്രപ്പയുടെ വിള അന്വേഷിച്ച് കച്ചവടക്കാര്അദ്ദേഹത്തിന്റെ സ്ഥലത്ത് വരികയാണ് ചെയ്തത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സര്വകലാശാലക്കാരും രുദ്രപ്പയുടെ കൃഷിയിടം സന്ദര്ശിച്ചു. ഒരു ഏക്കറില്‍ 47 ക്വിന്റല്ചോളം ഉത്പാദിപ്പിച്ച രുദ്രപ്പയ്ക്ക് കര്ണാടക സര്ക്കാര്ഈയിടെ പാരിതോഷികം നല്കിയിരുന്നു.

സീറോബജറ്റ് കൃഷിരീതി അവലംബിക്കുന്നവര്ക്ക് നാടന്വിത്തുകള്വിതരണം ചെയ്യാന്പ്രത്യേക സംവിധാനമുണ്ട്. പ്രാദേശികമായി വിത്തുകള്ശേഖരിച്ച് പരസ്പരം വിതരണം ചെയ്യാന്കര്ഷകസംഘങ്ങള്സ്വയം ഏര്പ്പെടുത്തിയ സംവിധാനമാണിത്. ആവശ്യമുള്ള വിത്തുകള്ആരുടെ കൈവശമാണ് ഉള്ളതെന്ന് അറിയിക്കുക മാത്രമാണ് ഇക്കാര്യത്തില്എന്റെ കര്ത്തവ്യം. സീറോ ബജറ്റ് കൃഷിരീതി പരീക്ഷിച്ച് വിജയം കണ്ട നിരവധി കര്ഷകര്ഫോണിലൂടെയും കത്തുകളിലൂടെയും സന്തോഷം പങ്കിടുമ്പോള്ഞാന്കൃതാര്ഥനാണ്.

കൃഷി ആത്മീയം

സീറോബജറ്റ് സ്പിരിച്വല്ഫാമിങ് എന്ന് എന്റെ കൃഷിരീതിക്ക് പേരിടാന്കാരണമുണ്ട്. കൃഷി പ്രകൃതിയുടെ ഭാഗമാണ്. ദൈവത്തില്വിശ്വസിക്കുക എന്നു പറഞ്ഞാല്ദൈവത്തിന്റെ പ്രതിമയില്വിശ്വസിക്കുക എന്നല്ല. പ്രതിമ ശില്പികള്നിര്മിക്കുന്നതാണ്. അത് എങ്ങനെ ദൈവമാകും? യഥാര് ദൈവം അരൂപിയാണ്. പ്രകൃതി അരൂപിയായ ദൈവം തന്നെയാണ്.

ദൈവത്തിന്റെ ഭരണഘടനയാണ് പ്രകൃതി. ദൈവത്തെ പ്രകൃതിയിലൂടെ കാണണം. പ്രകൃതിക്ക് കോട്ടം തട്ടാത്ത കൃഷിയാണ് ഇത്. അപ്പോള്ഞാന്ദൈവത്തിനുവേണ്ടിയാണ് പ്രവര്ത്തിക്കുന്നത്. അങ്ങനെ ഇത് ആത്മീയ കൃഷിയാകുന്നു.'
 
Next  ‘Zero Budget Natural Farmers’  7 days workshop will conduct in Kerala from 1st  February 2014 to 7th February 2014 at Adoor  &  from 11th February 2014 to 17th February 2014 at Nilambur lead by Mr. Subhash Palekar  

For more details contact Mr. KURIAN  Mob. 09446530839.09446390839.