ചാലക്കുടി: പാട്ടത്തിനെടുത്ത ഭൂമിയിൽനിന്ന് ഒഴിഞ്ഞ് പോകാൻ പ്ലാന്റേഷൻ കോർപ്പറേഷൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവ കർഷകനും ഭാര്യയും വീടുവളപ്പിൽ ചിതയൊരുക്കി ആത്മഹത്യ ചെയ്തു. നായരങ്ങാടി പൊയ്യാറ വാസുദേവന്റെ മകൻ ഗോപൻ (44) ഭാര്യ സിന്ധു (36) എന്നിവരാണ് ചിതയിച്ചാടി മരിച്ചത്. തൃശ്ശൂർ കഴിബ്രം തീയേറ്റേഴ്‌സിലെ നാടക നടനായിരുന്നു മുമ്പ് ഗോപൻ.
വെള്ളഞ്ചിറയിലുള്ള സിന്ധുവിന്റെ വീട്ടിലാണ് സംഭവം. റിട്ട്. അധ്യാപകൻ തോപ്പിൽ കരുണാകരന്റെ മകളാണ് സിന്ധു. ഗോപൻ വർഷങ്ങളായി സിന്ധുവിന്റെ വീട്ടിലാണ് താമസം.ബുധനാഴ്ച പുലർച്ചെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.സംഭവം നടക്കുമ്പോൾ ഇവരുടെ ഏകമകൻ കരുന്ദേവും (9) സിന്ധുവിന്റെ പ്രായമായ അമ്മ അല്ലിയും വീടിലുണ്ടായിരുന്നു.ചാലക്കുടി വ്യാസനികേതൻ സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയായ കരുൺദേവ് പഠിക്കുന്നതിന് അഞ്ചരമണിയോടെ എഴുന്നേറ്റിരുന്നു. കുട്ടിക്ക് ചായയുണ്ട്‌ആക്കി സിന്ധു നൽകി. ഉടൻ വരാമെന്ന്` പറഞ്ഞ് പുറത്തേയ്ക്ക് പോയി. ചായ കുടിച്ചപ്പോൾ കുട്ടിക്ക് ഛർദ്ദിയുണ്ടായി. വിവരം അറിയിക്കുവാൻ കുട്ടി അമ്മെയെ അന്വേഷിച്ചപ്പോൾ കാണാനില്ലായിരുന്നു. തുടർന്നാണ് വളപ്പിന്റെ മൂലയിൽ തീ ആളിക്കത്തുന്നത് കുട്ടി കണ്ടത്. കുട്ടി അങ്ങോട്ടേയ്ക്ക് ഓടിയെത്തി. തീ ആളിക്കത്തുന്നതിനിടയിൽനിന്ന് കരച്ചിൽകേട്ട് അയല്വാസികളും ഓടിയെത്തി. ആളിക്കത്തുന്ന തീക്കിടയിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ തീ വെള്ളമൊഴിച്ച് കെടുത്തി. ഫയർഫോഴ്‌സ് എത്ത്തിയാണ് പൊള്ളലേറ്റ ഇരുവരെയും പുറത്തെടുത്തത്. സിന്ധു സംഭവസ്ഥലത്ത് മരിച്ചു. ഗോപന് അനക്കമുണ്ടായിരുന്നു. തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ രാവിലെ 8.45 ന് ഗോപനും മരിച്ചു.പ്ലാന്റേഷൻ കോർപ്പറേഷന്റെ സ്ഥലം വെറ്റിലപ്പാറയിൽ വാഴകൃഷിയ്ക്കായി ഗോപൻ പാടത്തിനെടുത്തിരുന്നു. കൃഷിയിറക്കുന്നതിന് വായ്പയും എടുത്തു. വാഴ കുലച്ചിട്ടേയുള്ളു. കായ പാകമാകുന്നതിനുമുമ്പ് സ്ഥലം ഒഴിഞ്ഞുകൊടുക്കുവാൻ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നുവത്രേ. ഗോപൻ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കൃഷിയിറക്കുന്നതിനെടുത്തിരുന്ന വായ്പ്പ തിരിച്ചടയ്ക്കേണ്ട ബാധ്യത ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പ്രേരകമായതെന്നാണ് പോലീസിന് കിട്ടിയ വിവരം. അധ്വാനശീലനായ കർഷകനാണ് ഗോപനെന്ന് നാട്ടുകാർ പറഞ്ഞു. സിന്ധുവിന് മൂന്ന് സഹോദരിമാർ ഉണ്ട് ഇവരൊക്കെ ഉദ്യോഗസ്ഥരാണ്. സിന്ധുവാണ് തറവാട്ടിൽ താമസം. പറമ്പും കൃഷിയുമൊക്കെ നോക്കിനടത്തിയിരുന്നത് ഗോപനാണ്.വീട്ടുവളപ്പിലെ ഉണങ്ങിയ ചില്ലകളും കമ്പുകളുമൊക്‌കെ അടുക്കിവെച്ചാണ് ചിതയൊരുക്കിയിട്ടുള്ളത്. തൊട്ടടുത്തുനിന്ന് മണ്ണെണ്ണകാനും കണ്ടെടുത്തു.
"ഇത്തരം വാർത്തൾ മറന്നുപോകാതിരിക്കുവാനൊരിടം"
Itharam varthakalkku oru idam kandethiyathu nannayi.It will have its own impact.Carry on..
ReplyDelete