സൺഡേ ഫാമിങ്ങിന്റെ ഭാഗമായി കൃഷിപരിശീലിപ്പിച്ച അധ്യാപകനായ പുലിയക്കോട്ടിൽ സതീശൻ കോണോവീഡർ ഉപയോഗിച്ച് സ്വന്തം കൃഷിയിടത്തിലെ കള പറിക്കുന്നു
മനോജ് കെ മേപ്പയിൽ
വട്ടംകുളം(എടപ്പാൾ): ഡോക്ടറെങ്കിലും ഡോ.വേലായുധന്റെ ഇഷ്ടവിഷയം ജൈവകൃഷി. അധ്യാപകവൃത്തിക്കിടയിലും മണ്ണിര കമ്പോസ്റ്റും മണ്ണിര നഴ്‌സറിയുമായി പുലിയക്കോട്ട് സതീശന്റെ അവധി ദിനങ്ങൾ തൊടിയിൽ സജീവം. എടപ്പാൾ വട്ടംകുളം പഞ്ചായത്തിലെ പാർട്‌ടൈം കൃഷിക്കാരുടെ കൂട്ടായ്മ 'സൺഡേ ഫാമിങ്' മലയാളിയുടെ കൃഷിപാഠങ്ങളിൽ പുതിയ വിജയകഥ.
അധ്യാപകരും വിദ്യാർഥികളും വീട്ടമ്മമാരും കൃഷിയുടെ വഴിയും വിജയവും കണ്ടെത്താൻ ഒത്തുചേരുന്ന 'സൺഡേ ഫാമിംഗ്' പഞ്ചായത്തിന് പുറത്തും അംഗീകാരം നേടുകയാണ്.
തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നെത്തിയ കൃഷിശാസ്ത്രജ്ഞരുടെ സംഘം ഇതിനെ ദേശീയ മാതൃകയാക്കണമെന്ന് നിർദ്ദേശിച്ചു. പത്തനം തിട്ടയിലും വയനാട്ടിലും 'സൺഡേ ഫാമിങ്' തുടങ്ങിക്കഴിഞ്ഞു.കുറ്റിപ്പാല അമ്പാടിയിൽ രഘു, നീലിയാട് 'നിള'യിലെ ചന്ദ്രൻ എന്നിങ്ങനെ നിരവധി പേർ സൺഡേ ഫാമിങ്ങിന്റെ ഭാഗമാണ്. പൊന്നാനി ബാർ അസോസിയേഷൻ, പൊന്നാനി ഐ.എം.എ, എടപ്പാൾ ദാരുൽ ഹിദായ സ്കൂളിലെ 90 ന്ധികം അധ്യാപകരുടെ ഫോറം എന്നിവയും സൺഡേ ഫാമിംഗ് കൂട്ടായ്മയുടെ ഭാഗമായിക്കഴിഞ്ഞു.ഞഅയറാഴ്ചകളിലും പ്രവർത്തിക്കുന്ന വട്ടംകുളം കൃഷിഭവനും കൃഷിഓഫീസർ പി.കെ.ജബ്ബാറുമാണ് സൺഡേ ഫാമിംഗ് കൂട്ടായ്മയ്ക്ക് അടിയുറച്ച പിന്തുണയേകുന്നത്. 2000ൽ വട്ടംകുളം പഞ്ചായത്തിൽ തുടങ്ങിയ പുരയിടകൃഷി വികസന പദ്ധതിയുടെ അനുബന്ധമാണ് സൺഡേ ഫാമിംഗ്. മുഴുവൻ സമയ കൃഷിക്കാരല്ലാതവരെ കൃഷിവഴികളിൽ സജീവമാക്കാനും വിജയങ്ങൾ സ്വന്തമാക്കാനും ഉള്ള ആത്മവിശ്വാസം പകരുകയാണ് ഇത്. സബ്‌സിഡിയൊന്നുമില്ലാതെയും കൃഷി വിജയിപ്പിക്കാമെന്ന് തെളിയിക്കുകയാണ് ഈ കൂട്ടായ്മ. വട്ടംകുളം കൃഷിഓഫീസറും സംസ്ഥാന കർഷകമിത്ര അവാർഡ് ജേതാവുമായ അബ്ദുൽ ജബ്ബാർ പറയുന്നു.
കുടുംബ തൊഴിലുകൾ പരമാവധി ഗൃഹ പരിസരകൃഷിയിൽ സമന്വയിപ്പിക്കുകയാണ് സൺഡേ ഫാമിങ്ങിന്റെ പ്രധാനലക്ഷ്യം. ഈ കൂട്ടായ്മയുടെ ഭാഗമായതുകൊണ്ടുമാത്രം ഒരുപാടുപേർ 'തരിശിട്ട' സ്വന്തം ഭൂമിയിൽ വിജയം കൊയ്യുന്നു. വിള സാന്ദ്രത കൂട്ടുക (ഇടവിള കൃഷികൾ) പാരമ്പര്യേതര ഊർജസ്രോതസ്സുകൾ ഉപയോഗിക്കുക എന്നിവയാണ് 'ഫാമിംഗ്' കൂട്ടായ്മയിലെ അലിഖിത നിയമങ്ങൾ. ജൈവ പുനചംക്രമണമെന്ന തത്ത്വവും ഇവർ വിജയകരമായി നടപ്പാക്കുന്നു.2004 നവമ്പറിൽ എടപ്പാൾ ബ്ലോക്ക് കോൺഫറൻസ് ഹാളിൽ പരപ്പനങ്ങാടി മുതൽ വെളിയങ്കോടുവരെയുള്ള മുഴുവൻ സമയ കൃഷിക്കാരല്ലാത്ത 124 പേർ ഒത്തുകൂടി. മൾട്ടി മീഡിയ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിപരിശീലനം, ജൈവ വളകിറ്റുകൾ, പ്രാദേശിക ഇനം പച്ചക്കറിവിത്തുകൾ എന്നിവ ഇവർക്ക് നൽകി.
2005 ഫിബ്രുവരിയിൽ പൊന്നാനിയിൽ ഒത്തുകൂടുമ്പോൾ, പലരും നേരത്തെ കിട്ടിയ വിത്തും വളവും കൊണ്ട് കൃഷി തുടങ്ങി ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് വിറ്റ് ആവേശഭരിതരായവരായിരുന്നു. ഇപ്പോൾ 'ഫാമിംഗ്' യോഗത്തിനെത്തുന്നവരുടെ നേതൃത്വത്തിൽ അതത് പ്രദേശങ്ങളിൽ ഫാം ക്ലബ്ബുകൾ രൂപവൽക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.'കൃഷി' ഇങ്ങനെ ലാഭകരമാക്കാൻ കഴിയും എന്നാണ് എന്റെ അനുഭവം'. ഉൽപ്പന്നങ്ങളുടെ ന്യായവിലയും കൃഷിച്ചെലവ് കുറയ്ക്കലും കൂടിയാകുമ്പോൾ കൃഷി ആദായകരമാണെന്ന് 2000 -ലെ സംസ്ഥാന ക്‌അർഷകജ്യോതി അവാർഡ് ജേതാവും 'ഫാമിംഗ്' സംഘാടകനുമായ ഡോ.വേലായുധൻ പറയുന്നു. സ്വന്തം ബയോഗ്യാസ് പ്ലാന്റിൽനിന്നും പുറത്തുവരുന്ന മിശ്രിതം പുരയിടത്തിൽ ചാലുകളിലൂടെ ഒഴുക്കിവിട്ട് കൃഷി ലാഭകരമാക്കുകയാണ് ഇദ്ദേഹം. ഇൻഫർമേഷൻ നെറ്റ്വർക്ക് ഫോർ എമ്പവർമെന്റ് എന്ന സൈബർ കാർഷിക വിജ്ഞാന പദ്ധതിയും വട്ടംകുളം കൃഷിഭവൻ ആരംഭിച്ചിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങളും സേവനങ്ങളും ഇന്റർനെറ്റിലൂടെ കൈമാറും. krishibhavan@rediffmail.com, nithyaharitham@yahoo.co.in എന്നീ ഇ-മെയിൽ വിലാസങ്ങളിൽ വട്ടംകുളതെ കാർഷിക വിജയങ്ങളറിയാം.
കടപ്പാട്: മാതൃഭൂമി 16-12-05
"ഗ്രാമ പഞ്ചായത്തുകളും കൃഷിഭവനുകളും മാത്രം വിചാരിച്ചാൽ മതി ഒരു സബ്‌സിഡിയുമില്ലാതെ തെന്നെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയുമെന്ന് വട്ടംകുളംമാതൃക നമുക്കൊരു വഴികാട്ടിയാവുന്നു".
ഞാൻ ഇതിൽ കാണുന്ന രണ്ടു ഇമെയിൽ അഡ്രസിലും അയച്ചുനോക്കി. എന്നാൽ തിരികെ വരുന്നു. ഇവിടെയും കർഷകരെ കബളിപ്പിക്കലാണോ.
ReplyDeletehttp://www.kissankerala.net/home.jsp
ReplyDeleteഈ രണ്ടുമെയിൽ അഡ്രസ്സിലും ഞാനയച്ചു പാരജയപ്പെട്ടതാണ്. കർഷകൻ കബളിപ്പിക്കപ്പെടുന്നതിൽ എന്താ സംശയം.
ReplyDeletei found a forum for asking questions in
ReplyDeletehttp://www.kissankerala.net/home.jsp
and there are replies too... it looks to me that the experts are responding for readers quesitions there...