Department of Agriculture
Thursday, November 08, 2007
കൃഷിവകുപ്പ് ഫാം ഉത്പന്ന വിപണനം
Department of Agriculture
Saturday, October 06, 2007
കര്‍ഷകര്‍ കഴുതകളല്ല - എല്ലാക്കാലവും എല്ലാപേരെയും പറ്റിക്കാന്‍ കഴിയില്ല
മാവേലിനാട് ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം
ആഗസ്റ്റ് 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)
വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്) വെളിച്ചം കാണിക്കാതിരുന്നത് "മാവേലിനാട് എന്ന മാസികയിലൂടെ" വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍ടിവി യോടും മാവേലിനാട് മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Saturday, May 05, 2007
യൂണിവേഴ്‌സല്‍ അഗ്രിക്കള്‍ച്ചറല്‍ ഡ്രയര്‍
സന്ദര്‍ശിക്കുക: ഡ്രയര്‍
Saturday, February 18, 2006
കേരള ജനതയെ ഇനിയും പരിഹസിക്കരുത്....
കേരളത്തിന്റെ കാർഷികോൽപന്നങ്ങൾക്ക് ഇത്രയേറെ വിലത്തകർച്ച ഉണ്ടായ മറ്റൊരുകാലം ഇതിന് മുമ്പ് ഇല്ല. എന്നിട്ടും വിലത്തകർച്ചക്ക് പരിഹാരമായി എന്ത് നടപടിയാണ് സംസ്ഥാന സർക്കാർ രൂപീകരിച്ചത്? കാർഷികമേഖലയ്ക്ക് ഉണ്ടായ അപ്രതീക്ഷിതമായ തിരിച്ചടിക്ക്, ബദൽ നടപടി എന്തായിരുന്നു? അതുകൂടി ഗവർണറെക്കൊണ്ട് പറയിക്കണമായിരുന്നു. കാരണം ഗവർണറുടെ പ്രസംഗം തുടങ്ങുന്നത്, "നമ്മുടെ സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനത്തിനായി എന്റെ സർക്കാർ കൈക്കൊണ്യ്യ പരിശ്രമങ്ങളും ഉദ്യമങ്ങളും സംഗ്രഹിച്ച് ഈ മഹനീയ സഭയിൽ ഉണർത്തുന്നത് അഭികാമ്യമായിരിക്കു"മെന്ന ആമുഖത്തോടെയാണ്. കൃഷിവകുപ്പിൽ കൈക്കൊണ്ട പരിശ്രമങ്ങളും ഉദ്യമങ്ങളും എന്റേ സഭയിൽ ഗവർണറെക്കൊണ്ട് ഉണർത്തിച്ചില്ല? കൃഷിമന്ത്രിമുതൽ കൃഷി അസിസ്റ്റന്റ് വരെയുള്ള കൃഷിവകുപ്പിലെ സകലമാനപേരും കഴിഞ്ഞ നാലര വർഷമായി ഉറങ്ങുകയാണ്. കുംഭകർണന്റെ നിദ്രയിലാണ് സംസ്ഥാന കൃഷിവകുപ്പ്. അത് ഉണരണമെങ്കിൽ ഇനിയും മൂന്ന് നാല് മാസങ്ങൾ കഴിയണം; ഇന്ന് കേരളം ഭരിക്കുന്ന ഈ രാവണപടയെ യുദ്ധത്തിൽ തോൽപ്പിച്ച്, ഈ കേരളത്തിന്റെ മണ്ണിനെ തൊട്ടറിയുന്നവർ ജനപ്രതിനിധികളായെത്തണം. അന്നേ കാർഷിക കേരളം ഉണരൂ.
സംസ്ഥാന ഹോർട്ടിക്കൾച്ചറൽ വിഷന് കേന്ദ്രസർക്കാർ ഇതിനകം 75 കോടി രൂപ അനുവദിച്ചുവെന്ന് ഗവർണർ തന്റെ പ്രസംഗത്തിൽ വെളിപ്പെടുത്തുന്നു. ഈ 75 കോടി രൂപ എന്തു ചെയ്തു? ഹോർട്ടിക്കൾച്ചർ വികസനത്തിന് 75 കോടി ചിലവഴിച്ചിരുന്നുവെങ്കിൽ തമിഴ്‌നാട്ടിൽനിന്നും പച്ചക്കറി വാങ്ങി വിൽപ്പന നടത്തുന്ന ഒരു സ്വകാര്യ മലക്കറി കച്ചവടക്കാരന്റെ നിലവാരത്തിലേക്ക് ഹോർട്ടികോർപ്പ് മാറുമായിരുന്നോ?'കേരളത്തിലെ പ്രധാനപ്പെട്ട വാർഷികവിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നുവരികയാ'ണെന്ന് ഗവർണർ പ്രഖ്യാപിക്കുന്നു. സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾക്ക് പനമുണ്ടാക്കാനും ഇതിന്റെ കമ്മീഷൻ തട്ടാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലേ ഈ ശ്രമം? കർഷകരോട് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഈ നാലര വർഷ്ക്കാലത്തിനിടയിൽ സമഗ്ര കാർഷിക വിള ഇൻഷ്വറൻസിന് നിയമനിർമ്മാണം നടത്തണമായിരുന്നു. എന്തേ അതിന് തയ്യാറായില്ല?
'കൃഷി ഭവനുകൾ കാർഷികസേവനകേന്ദ്രങ്ങൾ തുടങ്ങുന്നതാണ്'. ഇപ്പോൾ അവിടെനിന്നും കൃഷിക്കാർക്ക് എന്ത് സേവനമാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ആദ്യം വേണ്ടത്. കാർഷികമേഖലയിലുള്ള സേവനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായുള്ള അഗ്രിസ്‌നെറ്റ് (കാർഷിക വിവര സംവിധാന ശൃംഖല) നടപ്പിലാക്കുമെന്ന ഗവർണറുടെ പ്രത്യാശ പൂവണിയുമോ?
'കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലും ക്ഷീരമേഖലയിലും എടുത്തുപറയത്തക്ക വികസനം ഉണ്ടായിട്ടുണ്ട്'. അത് എന്താണെന്ന് കൃഷിയെ സ്നേഹിക്കുന്നവർ പരിശോധിക്കണമെന്നാണ് ഞങ്ങളുടെ എളിയ അഭ്യർത്ഥന. 2003 ലെ ഫാം ഗൈഡിൽ സംസ്ഥാനത്ത് 33.96 ലക്ഷം കന്നുകാലികൾ ഉണ്ടായിരുന്നത്` 2005 ൽ 21.21 ലക്ഷമായി. എരുമകൾ 01.65 ലക്ഷത്തിൽ നിന്നും 0.65 ലക്ഷമായി. ആടുകൾ 18.60 ലക്ഷത്തിൽ നിന്നും 12.13 ലക്ഷമായി. പന്നികൾ 01.42 ലക്ഷത്തിൽ നിന്നും 0.76 ലക്ഷമായി. ക്പ്പ്ഴികൾ 256.46 ലക്ഷത്തിൽ നിന്നും 109.90 ലക്ഷമായി. 11.87 ലക്ഷം താറാവുകൾ 6.60 ലക്ഷമായി. കാലികളുടെയും കോഴികളുടെയും വംശനാശത്തിന് വഴിയൊറുക്കിയതാണോ എടുത്തു പറയത്തക്ക വികസനം? പാൽ ഉത്‌പാദനം 1997-98 ൽ 23.43 ലക്ഷം ടണ്ണായിരുന്നത് 24.20 ടണ്ണായും 25.25 ലക്ഷം ടണ്ണായും 26.05 ലക്ഷം ടണ്ണായും 27.30 ടണ്ണായും ഓരോ വർഷവും വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ 2002-03 ൽ 24.19 ലക്ഷം ടണ്ണായും 2003-04 ൽ 21.11 ലക്ഷം ടണ്ണായും കുറഞ്ഞു. 1999-00 ൽ 205.42 കോടി കോഴിമുട്ട ഉൽപാദിപ്പിച്ചിരുന്ന കേരളം, 2000-01 ൽ 203.44 കോടിയായും തുടർ വർഷങ്ങളിൽ 200.18 കോടി, 2003-04 ൽ 127.68 കോടിയായും താഴ്ന്നു.
പാലിന്റെ ആളോഹരി പ്രതിദിന ലഭ്യത 1999-00 ൽ 214 ഗ്രാമിൽ നിന്നും 2000-01 ൽ 220 ഗ്രാമായും 2001-02 ൽ 234 ഗ്രാമായും ഉയർന്നിരുന്നു. 2002-03 ൽ അത് 205 ഗ്രാമായും 2003-04 ൽ 176 ഗ്രാമായും താഴ്‌ന്നു.
'കാർഷിക വായ്പ തുക ഇരട്ടിയാക്കു'മെന്ന പ്രഖ്യാപനമാണ് ഗവർണറിലൂടെ ഉമ്മൻചാണ്ടി സർക്കാർ കൃഷിക്കാർക്ക് പുതുവൽസര സമ്മാനമായി നൽകുന്നത്. കാർഷിക കടക്കെണിയിൽപ്പെട്ട് ജീവനൊടുക്കേണ്ടിവന്ന ആയിരത്തിലേറെ കർഷകരുടെ കടബാധ്യതയെപ്പറ്റിയോ അവരുടെ നിരാലംബരായ കുടുംബങ്ങളെക്കുറിച്ചോ അവശേഷിക്‌ഹ്ച കടബാധ്യതയെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. കടക്കെണിയിൽപ്പെട്ട് ജീവനൊടുക്കാൻ പോലും കഴിയാതെ പകച്ചു നിൽക്കുന്ന ലക്ഷക്കണക്കിന് കൃഷിക്കാരുടെമുന്നിൽ വീണ്ടും കടത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുകയാണ് ഉമ്മൻചാണ്ടി സർക്കാർ. കൃഷിക്കാർ ആത്മഹത്യചെയ്യുന്നതിന് സർക്കാർ തന്നെ കെണിയൊരുക്കി കൊടുക്കുന്നുവെന്നർത്ഥം.
കേരളത്തിലെ കൃഷിക്കാരുടെ ചിരകാലാവശ്യമായ കാർഷിക കടാശ്വാസ നിയമത്തെക്കുറിച്ച് മിണ്ടാട്ടമില്ല. നാലര വർഷക്കാലം കൊണ്ട് 26,000 ത്തിലേറെ കോടി രൂപയുടെ അധിക കടബാദ്ധ്യത സംസ്ഥാനത്തെ ജനങ്ങളുടെമേൽ വച്ചുകെട്ടിയ ഉമ്മൻചാണ്ടി സർക്കാർ സാധാരണ ജനങ്ങളെ സഹായിക്കില്ലെന്ന് വൃതമെടുത്തിരിക്കുന്നുവെന്നുവേണം കരുതാൻ.
പതിനൊന്നാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി നൂറ് ദിവസങ്ങൾ പോലും ബാക്കിയില്ല. അപ്പോഴും കേരളത്തെ പരിഹസിക്കുകയാണ് ഉമ്മൻചാണ്ടിയും ഐക്യജനാധിപത്യ മുന്നാണിയും.കേരളത്തിന്റെ സംബദ്‌ഘടനയുടെ നട്ടെല്ലായ കൃഷിക്കാരുടെ നെഞ്ച് കത്തുകയാണ്. ആ അഗ്നിയിൽ സർവ്വവും വെന്ത് വെണ്ണീറകാൻ ഇനി അധികനാൾ വേണ്ടെന്ന് മാത്രം ഈ പ്രജ്ഞയറ്റവരെ ഓർമപ്പെടുത്തുന്നു.
കടപ്പാട്: കൃഷിക്കാരൻ ഫെബ്രുവരി 2006
Friday, December 16, 2005
സൺഡേ ഫാമിംഗ്: ഒരു വട്ടംകുളംമാതൃക
സൺഡേ ഫാമിങ്ങിന്റെ ഭാഗമായി കൃഷിപരിശീലിപ്പിച്ച അധ്യാപകനായ പുലിയക്കോട്ടിൽ സതീശൻ കോണോവീഡർ ഉപയോഗിച്ച് സ്വന്തം കൃഷിയിടത്തിലെ കള പറിക്കുന്നുMonday, December 05, 2005
ജൈവവളങ്ങളിലും വ്യാജന്മാർ
കർഷകർക്ക് ജൈവവളത്തോടു പ്രിയം കൂടിവരികയാണ്. രാസവളങ്ങളുടെ നിരന്തരമായ ഉപയോഗം മണ്ണിന്റെ കരുത്തു ചോർത്തുന്നു എന്ന തിരിച്ചറിവാണ് ഇതിനു പ്രധാന കാരണം.മണ്ണിനും കൃഷിക്കും അവശ്യംവേണ്ട നൈട്രജനും ഫോസ്‌ഫേറ്റും പൊട്ടാഷും (എൻ.പി.കെ) കൃത്രിമവളം വഴി നൽകേണ്ടതില്ലെന്നും അവ ജൈവവളത്തിലൂടെ പ്രകൃത്യാ ലഭ്യമാവുന്ന സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും മനസിലാക്കിയതാണ് ജൈവവളത്തിന് ആവശ്യക്കാർ ഏറാൻ കാരണം. ജൈവ വളം ഉപയോഗിച്ച് കൃഷിചെയ്യുന്ന ഉത്‌പന്നങ്ങൾക്ക് ആവശ്യക്കാർ കൂടിയപ്പോൾ കർഷകർക്ക് മെച്ചപ്പെട്ട വിലയും കിട്ടിത്തുടങ്ങി.
ഇതു മുതലെടുക്കാനാണ് ജൈവവളസ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു പൊന്തുന്നത്. എന്നാൽ ഈ സ്ഥാപനങ്ങൾ വിൽക്കുന്നത്` ശുദ്ധമായ ജൈവവളമല്ലെന്നുള്ളതാണ് സത്യം. ജൈവവളമെന്ന ലേബലിൽ വിപണിയിലെത്തുന്നത് രാസവളം ചേർന്നവയാണെന്ന് വ്യാപകമായ ആരോപനം ഉണ്ട്. സർക്കാർ തലത്തിൽ ഇതു പരിശോധിക്കുവാനുള്ള സംവിധാനം ആവശ്യത്തിന് ഇല്ലാത്തത് വ്യാജന്മാർക്ക് വിലസാൻ അവസരമൊരുക്കുകയും ചെയ്യൂന്നു.മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന ജൈവവളങ്ങളാണ് വ്യാജന്മാർ എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ നമ്മുടെനാട്ടിൽ ലഭിക്കുന്ന ജൈവവളങ്ങളിൽ പലതും ശുദ്ധമല്ലെന്ന് പരാതിയുണ്ട്. ജൈവവളങ്ങളിൽ പലതിലും യൂറിയയുടെ മണമുള്ളതായി കാർഷിക ശാസ്ത്രജ്ഞർ രഹസ്യമായി സമ്മതിക്കുന്നു. ജൈവവളം പെട്ടെന്ന് ഫലം കാണിക്കുന്നതും രാസവളങ്ങൾ ചേർന്നിട്ടുള്ളതിന്റെ തെളിവാണെന്ന് അവർ പറയുന്നു. കർഷകർ വഞ്ചിക്കപ്പെടുകയാണിവയറ്റ്. അവരെ സഹായിക്കാൻ ഭരണകൂടമാകട്ടെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. മണ്ണ് 'മരണ'ത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്യുന്നു.മണ്ണൂത്തി കാർഷിക സർവകലാശാലയിലും പട്ടാമ്പിയിലും തിരുവനന്തപുരം പാറോട്ടുകോണത്തുള്ള ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ ലാബുകളിലും ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തിലും ജൈവവളം പരിശോധിക്കുവാനുള്ള്‌അ സൌകര്യങ്ങളുണ്ട്.ജൈവവളങ്ങളിൽ എൻ.പി.കെ യുടെ അളവ് ഉയർന്ന തോതിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇതു രാസവളം ചേർത്തിരിക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതായും കാർഷിക ശാത്രജ്ഞർ പറയുന്നു.
ജൈവവളം വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുകയെന്നതാണ് സർക്കരിന് പെട്ടെന്ന് ഇക്കാര്യത്തിൽ ചെയ്യാവുന്ന ഒരു സംഗതി. ഇപ്പോൾ ജൈവവളമെന്ന് അവകാശപ്പെട്ട് ആർക്കും എന്തും വിൽക്കാം. അതിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്നു വ്യക്തമാക്കേണ്ട ബാധ്യതയൊന്നും നിർമാതാക്കൾക്കോ വിൽപ്പനക്കാർക്കോ ഇല്ല.മറ്റ് ഉത്‌പന്നങ്ങൾക്ക് ഐ.എസ്.ഐ മാർക്ക് വേണമെന്ന് നിബന്ധന ഉള്ളതുപോലെ, ജൈവവളങ്ങൾക്കും ചില സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കവുന്നതാണ്.എല്ലാ ജില്ലകളിലും ജൈവവളം പരിശോധിക്കുന്നതിനു സംവിധാനം ഉണ്ടാവുന്നതും കർഷകർക്കു സഹായകമാവും. കൃഷിഭവനുകൾ മുഖേന വിതരണം ചെയ്യുന്ന ജൈവവളങ്ങൾ വീങ്ങാൻ അവർക്ക് പ്രോത്‌സാഹനം നൽകുകയും വേണം. ഇവ പരിശോധന നടത്തിയ ശേഷമാണ് കർഷകർക്കു നൽകുന്നത്.
നഗരങ്ങളിലെ മാലിന്യങ്ങളിൽനിന്നാണ് ഇപ്പോൾ പലരും ജൈവവളങ്ങൾ ഉണ്ടാക്കുന്നത്. ഇത് ഒരേസമയം മാലിന്യങ്ങളുടെ നിർമാർജനത്തിനും അതിന്റെ ഗുണപരമായ ഉപയോഗത്തിനും സഹായകമാവുന്നുണ്ട്.
കടപ്പാട്: മാതൃഭൂമി 5-12-05
"കർഷകന് ജൈവവളങ്ങൾ സ്വയം നിർമിക്കുവാനും അത് പ്രയോഗിക്കുവാനും കഴിയും. പക്ഷേ ഉന്നതങ്ങളിൽ സ്വാധീനമുള്ള കള, കുമിൾ, കീടനാശിനികൾ ആണ് ജനത്തെ കാർന്നുതിന്നുന്നത്"
മാതൃഭൂമി എഡിറ്റോറിയൽ 6-12-05
ജൈവവളം: നിയന്ത്രണം വേണം
ജൈവവളത്തിനു പ്രീയമേറിയതോടെ ഈ രംഗത്തും ചില കർഷകരെ വഞ്ചിക്കാൻ തുടങ്ങിയിരിക്കുന്നു. അതു തടയാൻ വേണ്ട നടപടികൾ അധികൃതർ എത്രയും വേഗം എടുക്കണം. രാസവളങ്ങളുടെ തുടർച്ചയായ ഉപയോഗം മണ്ണിന്റെ തനിമയും കരുത്തും കുറയ്ക്കുമെന്നും കൃഷി കഴിയുന്നതും പ്രകൃതിക്കിണങ്ങിയ രീതിയിലാവണമെന്നുമുള്ള തിരിച്ചറിവ് വ്യാപകമായതോടെയാണ് ഒട്ടേറെ കർഷകർ ജൈവവളം ഉപയോഗിക്കുവാൻ തുടങ്ങിയത്. ജൈവവളംമാത്രം ഉപയോഗിക്കപ്പെട്ട കാർഷികോത്‌പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതും അതിന്റെ പ്രചാരം കൂടാൻ കാരണമായി. കർഷകർക്കു കിട്ടുന്ന ജൈവവളങ്ങളിൽ പലതും യഥാർത്ഥ ജൈവവളമല്ലത്രെ. ചിലസ്ഥാപനങ്ങൾ ജൈവവളമെന്നപേരിൽ വിൽക്കുന്നത് രാസവളം ചേർന്നതാണെന്ന് വ്യാപകമായ പരാതിയുണ്ട്.
ചില ജൈവവളങ്ങൾക്ക് യൂറിയയുടെ മണമുള്ളതും അവ പെട്ടെന്ന് ഫലം തരുന്നതും അവയിൽ രാസവളങ്ങൾ ചേർന്നിട്ടുണ്ടെന്നതിനു തെളിവാണെന്ന് കാർഷികശാസ്ത്രജ്ഞർ രഹസ്യമായി സമ്മതിക്കുന്നുണ്ട്. കർഷകരിൽ മിക്കവർക്കും ഈ വഞ്ചന കണ്ടെത്താൻ കഴിയില്ല. ജൈവവളവിൽപ്പന ഈ നിലയ്ക്കു തുടർന്നാൽ കർഷകർക്കു മാത്രമല്ല കൃഷിഭൂമിക്കും അതു ദോഷം ചെയ്യും. ജൈവവളമെന്നപേരിൽ ആർക്കും എന്തും വിൽക്കാമെന്നതിനാൽ, അതുണ്ടാകുന്ന സ്ഥാപനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ജൈവവളങ്ങൾ കേരളത്തിലെത്തുന്നുണ്ട്. കൃഷിഭവനുകളിലൂടെ ജൈവവളങ്ങൾ വിതരണം ചെയ്യുന്നത് പരിശോധന നടത്തിയ ശേഷമാണ്. അവ വാങ്ങാൻ കർഷകർക്ക് പ്രോത്‌സാഹനം നൽകുകയും നിലവാരം ഉർപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ മേഖലയിൽ ചില നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്യണം. ജൈവവളം പരിശോധിക്കുവാൻ ചില സ്ഥലങ്ങളിൽ മാത്രമേ സർക്കാർ തലത്തിൽ സംവിധാനമുള്ളു. ജില്ലതോറും അതുണ്ടാക്കുന്നതും കർഷകർക്കു ഗുണം ചെയ്യും.
"റബ്ബർ മരങ്ങൾക്കുള്ള വളപ്രയോഗം രാസവളങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് റബ്ബർ ബോർഡ് നടത്തുന്ന പ്രചരണം തെറ്റാണ് എന്ന് മനസിലാക്കുന്നത്` നല്ലത്"
Tuesday, November 29, 2005
കാർഷികോത്‌പാദനമേഖലയിൽ സമഗ്രവികസനത്തിന് 'ആത്മ'വരുന്നു
പാലക്കാട്: കാർഷികോത്‌പാദനമേഖലയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രവികസനം യാഥാർഥ്യമാക്കാൻ അഗ്രിക്കൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി 'ആത്മ' നടപ്പിലാവുന്നു.ജില്ലാതലത്തിൽ രജിസ്‌ട്രേഡ് സൊസൈറ്റികളാക്കി ഫണ്ടും വികസനപ്രവർത്തനങ്ങളും ഇനിമുതൽ ആത്മവഴി നടപ്പാക്കാനാണ് തീരുമാനം. തുടക്കത്തിൽ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ആത്മ നടപ്പാക്കുന്നത്.കൃഷിവകുപ്പിന്റെ കീഴിൽവരുന്ന ഫിഷറീസ്, ഹോട്ട്‌ഇകൾച്ചർ, ഡയറി, മൃഗസംരക്ഷണം എന്നിവയും ഉത്‌പാദനമേഖലയുമായി ബന്ധപ്പെടുന്ന ജലവിഭവം പൊതുമരാമത്ത് എന്നിവയടക്കം എല്ലാ വികസനപ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് ആത്മയുടെ നേതൃത്വത്തിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വികസനപ്രവർത്തനങ്ങൾ ലക്ഷ്യം കാണാതെ പോകുന്നത് തടഞ്ഞ് സമഗ്ര വികസനം നടപ്പാക്കുക, ഉത്‌പന്നങ്ങൾക്ക് വിലയിടിവ് വരാതിരിക്കാൻ സ്ഥിരം സംവിധാനം, ന്യായവില മാർക്കറ്റ് നടപ്പാക്കൽ, കർഷകരുടെ മാതൃകാപരമായ പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകൽ എന്നിവയെല്ലാം ആത്മയുടെലക്ഷ്യങ്ങളാണ്. ഉത്തരേന്ത്യയിൽ പരീക്ഷിച്ച് വിജയം കൊയ്തതിനെ തുടർന്നാണ് കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നത്.ആത്മയ്ക്കാവശ്യമായ ഫണ്ടിന്റെ ഭൂരിഭാഗവും കേന്ദ്രത്തിൽനിന്ന് ലഭിക്കും.
കടപ്പാട്: മാതൃഭൂമി ദിനപ്പത്രം 29-11-05
"ATMA" ആട്ടൊ ടയർ മാനുഫാക്ചറേഴ്‌സ് അസ്സോസിയേഷൻ നിലവിലുള്ളപ്പോൾ മറ്റൊരാത്മ. ഇതിന്റെ പിന്നിലെ തട്ടിപ്പ് കണ്ടറിയാനിരിക്കുന്നതേയുള്ളു. ഇടനിലക്കാരെ സുഖിപ്പിക്കാനാണ്‌യെങ്കിൽ കർഷകർ രക്ഷപ്പെട്ടതുതന്നെ.
