Monday, November 21, 2005

വയനാട്ടിൽ 'അന്തക" വിത്തുകൾ വയലുകൾ കീഴടക്കുന്നു

വെള്ളമുണ്ട: നൂറ്റാണ്ടുകളോളം വയനാടിന്റെ നെല്ലറകൾ സമ്പന്നമാക്കിറ്റിിരുന്ന പരമ്പരഗത നെല്വിത്തും വിസ്മൃതിയിലാവുന്നു. ആനക്കോടൻ, അല്ലിയണ്ണാൻ, ചെറിയ ചിറ്റനി, ചെന്നെല്ല്‌, പൊന്നരയൻ തുടങ്ങിയ നൂറോളം ഇനം നെല്വിത്തുകളാണ്‌ വയലുകളിൽ നിന്നു പൂർണമായി അപ്രത്യക്ഷമായത്‌,. ഇവയ്ക്ക്‌പകരം ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത സങ്കരയിനം 'അന്തക്‌"വിത്തുകളാണ്‌ വയലുകൾ കീഴടക്കുന്നത്‌.
കൃഷിവകുപ്പിന്റെ നിർദ്ദേശപ്രകാരം ആതിര, കാഞ്ചന, ഭാരതി, ഉമ തുടങ്ങിയ നൂതന നെൽവിത്തുകളാണ്‌ ഇപ്പോൾ ശേഷിക്കുന്ന നെൽവയലുകളിൽ കൃഷിചെയ്യുന്നത്‌. വൻ വിളവ്‌ ലഭിക്കുമെന്നതിനാൽ ഭൂരിഭാഗം കർഷകരും ഇത്‌ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ ആദ്യവർഷത്തെ വിളവെടുപ്പിനു ശേഷം ഇതിൽനിന്നു ആശേഖരിച്ച വിത്തുകളിൽ ഉൽപ്പാദനശേഷി ഗണ്യമായി കുറഞ്ഞത്‌ നിരാശയുണ്ടാകി. പഴയ നെൽവിത്തുകൾ കൈവിട്ട കർഷകർ ഏജൻസിയിൽ നിന്നോ കൃഷിഭവനിൽനിന്നോ വൻ വിലകൊടുത്ത്‌ വർഷാ വർഷം വിത്തുകൾ വാങ്ങേണ്ട അവസ്ഥയിലാണിപ്പോൾ.പുതിയ വിത്തുകൾക്ജ്ക്‌ പരിചരണമാണ്‌ കൃഷിവകുപ്പ്‌ നിർദ്ദേശിക്കുന്നത്‌. മൂന്നു തവണ ദിവസങ്ങൾ ഇടവിട്ട്‌ രാസവളപ്രയോഗവും മരുന്നുതളിയും നിർബന്ധമാണ്‌. ഈ പരിചരണം കൊടുത്താലേ അഞ്ചുമുതൽ ഇരുപത്തഞ്ചോളം കണനാമ്പുകൾ വിടരൂ. പുതിയ വിത്തുകൾക്ക്‌ പഴയതിനെ അപേക്ഷിച്ച്‌ രോഗപ്രതിരോധശേഷി വളരെക്കുറക്വാണെന്ന്‌ കർഷകർ പറയുന്നു. ഹെക്ടർ കണക്കിനു സ്ഥലത്തെ നെൽകൃഷിയെയാണ്‌ ഇത്തവണ മുഞ്ഞരോഗം ആക്രമിച്ചത്‌.ഉയരം കുറഞ്ഞ്‌ കതിരുകൾ തിങ്ങി ഉൽപ്പാദനം ഇരട്ടിയാകുന്നു എന്നാതാണ്‌ പുതിയ വിത്തുകളുടെ പ്രത്യേകത. പഴയ നെൽവിത്തുകൾക്കും ഇതേ ഉൽപ്പാദനശേഷിയുണ്ടെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. ചെന്നൈയിലുള്ള ജീൻ ബാങ്കിനുവേണ്ടി കഴിഞ്ഞ വർഷം വാരാമ്പറ്റയിൽ നടത്തിയ ഗവേഷണം ഇത്‌ സൂചിപ്പിക്കുന്നു. പതിറ്റാണ്ടുകളോളം ജീൻ ബാങ്കിൽ സൂക്ഷിച്ചിരുന്ന അതിപുരാതനമായ അൻപത്തിരണ്ടിനം വിത്തുകളാണ്‌ ഇവിടെ പരീക്ഷിച്ചത്‌. ഇവയുടെ രോഗപ്രതിരോധശേഷിയും പുതിയതിനെ താരതമ്യം ചെയ്യുമ്പോൾ ഉയർന്നതായി. കൊയ്ത്തിന്‌ മുമ്പേയുള്ള കൊഴിഞ്ഞുപോക്കും പതിരും പഴയവിത്തുകൾക്ക്‌ പുതിയതിനെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌.സുഗന്ധവിളനെല്ലുകളായ ഗന്ധകശാലയും ജീരകശാലയും വെളിയൻ, ചോമാല, തൊണ്ടി തുടങ്ങിയവയും നാമമാത്രമായി കർഷകിയരിൽ അവശേഷിക്കുന്നുണ്ട്‌. മുങ്കാലങ്ങളിൽ വയനാട്ടിൽ സമൃദ്ധമായി വിളഞ്ഞിരുന്ന ഗ്ന്ധകശാല മിക്ക കർഷകരും ഇപ്പോൾ കൃഷിയിറക്കുന്നില്ല. ജൈവവളങ്ങൾ കൂടുതൽ വേണ്ടിവരുമെന്നതാണ്‌ പലരും ഇതിൽനിന്ന്‌ പിന്തിരിയാൻ കാരണം. ഗന്ധകശാല, ജീരകശാല കൃസ്ധിയെ പ്രൊത്സാഹിപ്പിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ സുഗന്ധവിള ഉത്‌പ്പാദക സമിതി രൂപവത്‌ക്കരിച്ചിട്ടുണ്ട്‌. വെറുതേ വിതറിയാലും മോശമില്ലാത്ത വിളവുതരുന്ന വെളിയൻ, ചോമാല വിത്തുകളൂം നാൽക്കുനാൾ വയലുകളിൽനിന്ന്‌ അപ്രത്യക്ഷമാവുന്നു. പുതിയനെല്ലുകൾ നാലുമാസത്തിൽക്കൂടുതൽ സൂക്ഷിച്ചുവെയ്ക്കാനും സാധ്യമല്ല എന്ന കാരണത്താൽ കൊയ്ത്ത്‌ കഴിഞ്ഞപാടേ നെല്ല്‌ വിപണിയിൽ വിറ്റഴിക്കാനാണ്‌ ഭൂരിഭാഗം കർഷകരും ശ്രമിക്കുന്നത്‌., പഴയ തനതു നെല്ലുകൾ വർഷങ്ങളോളം ധാന്യ സംഭരണിയിൽ സൂക്ഷിച്ചാലും യാതൊരു കേടും സംഭവിക്കില്ലെന്ന്‌ പഴമക്കാർ പറയുന്നു.
കടപ്പാട്‌: മാതൃഭൂമി 21-11-05

6 comments:

  1. chandrettanu nelkrishiyunTO?

    ReplyDelete
  2. നെൽകൃഷി ഉണ്ടായിരുന്നു. ആഹാരത്തിന്‌ അവിച്ചുകുത്തിയ അരിയുടെ ചോറു തിന്നുതന്നെയാണ്‌ വളർന്നത്‌. ഒരുതരം കൂട്ടുകൃഷി. പൊന്നു എന്നുപറയുന്ന ആത്മാർത്ഥതയുള്ള തൊഴിലാളി, ഒരു പോത്ത്‌ ഞങ്ങളുടെ വീട്ടിൽ, ഒരെണ്ണം അമ്മവന്റെ പക്കൽ. ഉഴുതൊരുക്കുന്ന വയലിൽ ചാണകവും, കടലപുണ്ണാക്കും, തോലും മറ്റും ഇട്ടുകോണ്ടുള്ള കൃഷി. നടാനും കളപറിക്കാനും കൊയ്‌ത്തിനും മെതിക്കും ധാരാളം തൊഴിലാളികൾ മിതമായ കൂലിക്ക്‌ ലഭ്യമായിരുന്ന കാലം. 1990 മുതൽ നെൽകൃഷിയ്ക്ക്‌ ശാപമായി. നാലു വർഷം എന്റെ നെൽപ്പാടം ഒറ്റയ്ക്ക്‌ കൊയ്തും മെതിച്ചും 1997 വരെ കൊണ്ടു നടന്നു. ഒന്നുരണ്ടുപേർ ചെറിയ സഹായത്തിനുണ്ടായിരുന്നു. അവസാനം നഷ്ടകൃഷി (രാസവളപ്രയോഗം തന്നെ കാരണം) മതിയാക്കി തരിശിട്ടു. ഇപ്പോൾ അത്‌ വിറ്റ്‌ സമാധാനവും ശാന്തിയും സ്വന്തമാക്കി. നെൽകർഷകന്റെ കർഷകന്റെ ദുഃഖം നേരിട്ട്‌ മനസിലാക്കാൻ അവസരം കിട്ടി.
    "ഇപ്പോൾ പത്തായം പെറും ചക്കി കുത്തും അമ്മ വെയ്ക്കും ഞാനുണ്ണും" ആ നിലയിലേയ്ക്ക്‌ അധപ്പതിച്ചു.

    ReplyDelete
  3. Anonymous6:32 PM

    അറ്റം കാണാത്ത കണ്ടങ്ങളൊക്കെ തെങ്ങും,കവുങ്ങും വെയ്ക്കാൻ നിക്കത്തിയെങ്കിലും, എന്റെ നാട്ടീൽ ഇപ്പോഴും കൃഷി ചെയ്യുന്നവർക്കു ഈ കൊല്ലം നല്ല വിളവായിരുന്നു. ഞങ്ങൾക്കുമുണ്ട്‌ കുറച്ചു കൃഷി. പണിക്കാളെ കിട്ടാനില്ല എന്നതാണു വിഷമം.പണ്ട്‌ നാട്ടി പണിക്കും കൊയ്യാനും വന്നവരുടെ മക്കളൊല്ലെ ഇപ്പോ പണിക്കിറങ്ങുന്നില്ല.ചന്ദ്രേട്ടനറിയോ ഈ വടക്കൻ പാട്ടൊക്കെ തലമുറകളായി കൈമാറി വന്നത്‌ കണ്ടങ്ങളിലൂടെയായിരുന്നു..ഇങ്ങനെയൊക്കെ തന്നെയാണു നമ്മുടെ പലതും നമ്മുക്കു കൈമോശം വരാൻ പോകുന്നത്‌. ഭാഷ അടക്കം.

    ReplyDelete
  4. ചന്ദ്രേട്ടാ, തുളസീ,
    നെല്‍കൃഷി എന്റെ സ്ഥലത്ത്‌ ഇപ്പോള്‍ തീരെയില്ലാത്തതുകൊണ്ടു ചോദിച്ചതാണേ.
    പണ്ടൊക്കെ വയലില്‍ മൂന്നു പൂവു നെല്ലും പറമ്പില്‍ ഒരു പൂവു നവരകൃഷിയും നടത്തിയിരുന്ന സ്ഥലങ്ങളായിരുന്നു. (തുളസിടെ ഫോട്ടോ ബ്ലോഗ്ഗ്‌ കണ്ടതില്‍ പിന്നെ അവിടെങ്ങാനും കുറച്ചു പുരയിടം വാങ്ങാന്‍ തോന്നി തുടങ്ങി)


    വിത്തിന്റെ കാര്യം: ജയ, തവളക്കണ്ണന്‍, തുടങ്ങിയ നെല്ലായിരുന്നു കൊല്ലത്തൊക്കെ കൂടുതലും കൃഷി. ഐ ആര്‍ -8 , കള്‍ചര്‍ 28 തുടങ്ങിയ ആധുനികര്‍ എത്തിയതോടെ രാസവളം, കീടവിഷം എന്നിവയില്ലാതെ കൃഷി വയ്യാതായി. ചിലവുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്‌ അവിടെ നിന്നാണ്‌. കൂലിച്ചെലവു വര്‍ദ്ധനവ്‌ അതിനു ശേഷം തുടങ്ങിയ പ്രശ്നം (ഇരുനൂറ്റമ്പതു രൂപ കൃഷിപ്പണിക്കു കിട്ടും കൊല്ലത്ത്‌, എങ്കിലും ആളില്ല.)

    ചിലപ്പോ തോന്നും കാര്‍ഷിക ഗവേഷണമെന്നൊക്കെ പറയുന്നത്‌ ഉച്ചപ്രാന്താണെന്ന്. എന്റെ വയലില്‍ വളര്‍ന്നിരുന്ന നെല്ല് പതിനായിരക്കണക്കിനു കൊല്ലമായി അവിടെ വളര്‍ന്ന് ഉല്‍പ്പാദനക്ഷമതയും രോഗപ്രതിരോധശേഷിയും ആ കാലാവസ്ഥക്കും മണ്ണിനും വെള്ളത്തിനും അനുയോജ്യമാക്കിയ ഇനങ്ങളായിരുന്നു.. ലാബില്‍ നിന്നിറക്കിയ വിത്തുകള്‍ക്ക്‌ അതിനാവില്ലല്ലോ. (വെച്ചൂര്‍ പശു അസ്സല്‍ ഉദാഹരണം)ഓര്‍ക്കിഡിനു ഞാനെന്നും വിഷം തളിക്കണം, കുറ്റിമുല്ലക്കു പുക കൊള്ളിക്കണം, പക്ഷേ വരിക്ക്കപ്ലാവിനിതൊന്നും വേണ്ടാ,
    കാരണം അത്‌, ആ നാട്ടുകാരനായ മരം. കുടമുല്ലക്കു വെള്ളം നനയും വേണ്ടാ, അത്‌ ആ നാട്ടുകാരി പൂച്ചെടി. നെല്ല് വിത്തിന്റെ കാര്യവും ഇങ്ങനെ തന്നെയല്ലേ?

    ReplyDelete
  5. ചാനലുകളിലെ ഹരിത(കേരളം/ഭാരതം/ലോകം/പഞ്ചാബ്) പരിപാടികള്‍ കാണാതെ പോകുന്നതും ദേവന്‍ എഴുതിയതുപോലെ കൃഷി ഒരു വ്യവ്യസായമായി മാറുന്നതിന്റെ ദോഷവശങ്ങളാണു്.

    ReplyDelete
  6. നെൽകൃഷി ഇന്ന്‌ സർക്കാർ പരസ്യത്തിനുവേണ്ടി ഹരിതകേരളമെന്നും മറ്റും കാണിക്കാൻ കൊള്ളാം. പ്രതിഹെക്ടർ ഉത്‌പാദന ചെലവ്‌ എത്രയാകുമെന്നോ പ്രതിവർഷം നഷ്ടം എത്രയെന്നൊ ആരും പറയാറില്ല. കാരണം അത്‌ സർക്കാർ മാധ്യമങ്ങൾ വെളിച്ചം കാണിക്കില്ല. പ്രതിഹെക്ടർ ഒരുലക്ഷം ലാഭം കിട്ടുന്ന റബ്ബർ കൃഷിയിലേയ്ക്ക്‌ കർഷകരെ ആകർഷിക്കുന്നതും അതുകൊണ്ടുതന്നെ. എനിക്ക്‌ 330 റബ്ബർ മരത്തിൽനിന്നുകിട്ടുന്ന ആദായം വെബ്‌ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ അതുപോലെ നെൽകർഷകർ അവരുടെ ചെലവുകഴിച്ചുള്ള ആദായം പ്രസിദ്ധീകരിക്കുന്നത്‌ നല്ലതാണ്‌. എനിക്കറിയാൻ കഴിഞ്ഞത്‌ നെൽകൃഷി നഷ്ടം ആണെന്നാണ്‌. എത്ര കർഷകർക്ക്‌ തുടർച്ചയായി നഷ്ടകൃഷി ചെയ്യാൻ കഴിയും.

    ReplyDelete