Sunday, November 27, 2005

ജൈവപാലും പശുക്കൾക്ക്‌ റബ്ബർ മെത്തയും

വൈവിധ്യമാർന്ന കാലിത്തീറ്റ നിർമാണവും കോഴിക്കോട്‌` ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടിയിൽ കക്കാട്‌ എന്ന പ്രദേശത്ത്‌ കെ.സി.ഫിലിപ്പും കൂട്ടാളികളായ ജോണും സജീവനും ചെയ്തുവരുന്നത്‌.
പ്രകൃതിദത്തമായ പദ്ഫാർഥങ്ങൾകൊണ്ട്‌ ഉത്‌പാദിപ്പിക്കുന്ന കാലിത്തീറ്റയും പച്ചപുല്ലും ശുദ്ധജല്വും കൊടുത്ത്‌ രോഗമില്ലാത്ത കന്നുകാലികളിൽനിന്ന്‌ കറന്നെടുക്കുന്ന പാലിനെയാണ്‌ ജൈവപാൽ അഥവാ ഓർഗാനിക്‌ മിൽക്ക്‌ എന്നു പറ്യുന്നത്‌. ഓർഗാനിക്‌ മിൽക്ക്‌ എന്ന ആശയം വെറും പാചക കസർത്തിൽ ഒതുക്കാതെ പ്രായോഗികമാക്കിയിരിക്കുകയാണ്‌ ഈ യുവ കർഷകർ. യൂറിയയും മറ്റു രാസ പദാർഥങ്ങളും ചേർക്കാതെയുണ്ടാകുന്ന ജെ.പി.എസ്‌ (ജോൺ, ഫിലിപ്പ്‌, സജീവൻ) അഗ്രോ പ്രൊഡക്ടിന്റെ കാലിത്തീറ്റയും കോഴിത്തീറ്റയും അഗ്രോ ഡയറി ഫാമിലെ ജൈവ പാലായ ജെ.വി.എസ്‌ പവൻ മിൽക്കും കോഴിക്കോട്‌ വയനാട്‌ ജില്ലകളിൽ വളരെയേറെ ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞു. ദിനമ്പ്രതി ഉത്‌പാദിപ്പിക്കുന്ന 10 ടൺ കാലിത്തീറ്റയും 500 ലിറ്റർ പാലും ചൂടപ്പം പോലെ ചെലവായിക്കൊണ്ടിരിക്കുന്നു.
ഇത്തരത്തിലുള്ള ഒരാശയവുമായി ഏകദേശം 10 വർഷം മുമ്പ്‌ ഒരു കാലിത്തീറ്റ ഫാക്ടറി ആരംഭിക്കുമ്പോൾ ഇതിനാവശ്യമായ വായ്പപോലും കൊടുക്കാൻ സമീപപ്രദേശത്തെ ഒർറ്റു ബാങ്കും തയ്യാറാവാത്ത കാര്യം ഫിലിപ്പ്‌ ഓർക്കുന്നു. ഇപ്പോൾ ഫിലിപ്പിനും കൂട്ടുകാർക്കും വായ്പ കൊടുക്കാൻ ബാങ്കുകാർ തമ്മിൽ മത്സരമാണ്‌.
കന്നുകാലികളെ ബാധിക്കുന്ന മിക്കവാറും രോഗങ്ങൾക്ക്‌ കാരണം രാസ പദാർഥങ്ങളും ഹോർമോണും മായവും ചേർന്ന തീറ്റയും വെള്ളവും കൊടുക്കുന്നതുകൊണ്ടും അന്തരീക്ഷമലിനീകരണം മൂലവും ആണെന്നാണ്‌ ഇവരുടെ അഭിപ്രായം. ഇത്തരം വസ്തുക്കൾ നൽകാതെ പ്രകൃതിയിൽനിന്ന്‌ ലഭിക്കുന്ന വസ്തുക്കൾമാത്രം നൽകിയാൽ പാലിന്റെ ഗുണനിലവാരം വളരെ ഉയരുന്നതായും കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കുവാൻ കഴിയുന്നതായും ഫിലിപ്പ്‌ പറയുന്നു. രാവിലെ 4 ന്‌ കറക്കുന്ന പാൽ വൈകുന്നേരം വരെ ഒരു കേടുംകൂടാതെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷികാൻ പറ്റുന്നതായാണ്‌ ഫിലിപ്പിന്റെ അനുഭവം. ഇതുകൊണ്ടായിരിക്കാം പത്തുവർഷം മുമ്പുപോലും ഒരുലിറ്റർ പാലിന്‌ 16 രൂപ ലഭിച്ചിരുന്നത്‌.
കാലിത്തീറ്റ ഉണ്ടാകുന്നത്‌ മുഖ്യമായും എക്സ്‌പെല്ലർ കേക്കുകൾ ഉപയോഗിച്ചാണ്‌. ഇത്തരം പിണ്ണാക്കുകളിൽ 10 ശതമാനത്തോളം എണ്ണയുണ്ടായിരിക്കും അതിനാൽ കൂറ്റുതൽ പോഷകന്മുള്ളവയുമാണ്‌. കൂടാതെ ധാന്യങ്ങളും തവിടും കാൽസൈറ്റ്‌ പൊടിയും ഉപ്പും മാത്രമേ ചേർക്കുന്നുള്ളു. ഈ ഘടകങ്ങളൊക്കെ പുതിയതും ഉന്നതവിലവാരം പുലർത്തുന്നതുമാണെന്ന്‌ ഉറപ്പുവരുത്തിയതിന്‌ ശേഷമേ ഉപയോഗിക്കുന്നുള്ളു. സാധാരണ കാലിത്തീറ്റയിൽ ചേർക്കുന്ന യൂറിയ, കപ്പച്ചണ്ടി, മിനറൽ മിക്സ്‌ചറുകൾ എന്നിവയൊന്നും ഫിലിപ്പ്‌ പാലാഴി കഅലിത്തീറ്റയിൽ ചേർക്കുന്നില്ല. ഈ തീറ്റ നൽകുന്ന തങ്ങളുടെ പശുക്കൾക്കും മറ്റ്‌ കർഷകരുടെ പശുക്കൾക്കും കാര്യമായ അസുഖമൊന്നും വരാറില്ലെന്ന കാര്യം ഫിലിപ്പ്‌ അഭിമാനപൂർവം അവകാശപ്പെടുന്നു. കാലിത്തീറ്റയുടെ വില മറ്റുള്ളവയേക്കാൾ കൂടാതിരിക്കാൻ ജോണും സജീവനും പ്രത്യേകം ശ്രദ്ധചെലുത്തുന്നു.
ഫിലിപ്പിന്റെ കാലിത്തീറ്റ ഫാക്ടറി പോലെതന്നെ ബയോഡ്യറിഫാമും ഏറെ പുതുമകൾ നിറഞ്ഞതാണ്‌. പാശുക്കൾ മുഖ്യമായും ഹോൾസ്റ്റീൻ ഫ്രിഷ്യർ വർഗത്തിൽപ്പെട്ടതാണ്‌. എല്ലാ പശുക്കൾക്കും കിടക്കാൻ റബ്ബർ മെത്ത സംസ്ഥാനത്ത്‌ ആദ്യമായി ഏർപ്പെടുത്തിയത്‌ ഈ ഡയറിഫാമിലാണ്‌. തൊഴുറ്റൃതിന്റെ മോഡൽ കേരളത്തിലെ പ്രധാന ഡയറിഫാമുകളൊക്കെ സന്ദർശിച്ച്‌ അവയിലോ നല്ലവശങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ ഇവർതന്നെ രൂപകൽപ്പൻ ചെയ്തതാണ്‌. കോൺക്രീറ്റ്‌ചെയ്ത നിലത്ത്‌ റബ്ബർമെത്തയിടുന്നതുകൊണ്ട്‌ കാലിൽ പൊട്ടുകൾ, വൃണങ്ങൾ, സന്ധിവീക്കം എന്നിവ തീരെ ബാധിക്കുന്നില്ലെന്നാണ്‌ ഫിലിപ്പിന്റെ അഭിപ്രായം. ഒരു മെത്തയ്ക്ക്‌ 1500 രൂപയോളം വിലവരും.
ഓരോ പശുവിനും കുടിക്കുവാനുള്ള വെള്ളം താനേ വെള്ളപാത്രത്തിൽ നിറയുവാനുള്ള സംവിധാനമുണ്ട്‌. പുറമേയുള്ള ഒരു ടാങ്കിൽ ഒരു ബൊൾകോക്ക്‌ വെച്ച്‌ വെള്ളത്തിന്റെ വിതാനം നിലനിറുത്തിക്കൊണ്ടാണ്‌ ഇത്‌ ചെയ്യുന്നത്‌. ശുദ്ധജലം അതേപടിയും കാലിത്തീറ്റ വെള്ളത്തിൽ കുതിർത്തുമാണ്‌ കൊടുക്കുന്നത്‌. ഇപ്പോൾ ഡയറിഫാമിൽ 60 പശുക്കളും ഏതാനും എരുമകളുമേ ഉള്ളു. ഇവയിൽനിന്ന്‌ ദിനംപ്രതി ശരാശരി 500 ലിറ്റർ പാൽ ലഭിക്കുന്നു. കറവയന്ത്രം ഉപയോഗിച്ചാണ്‌ പാൽ കറക്കുന്നത്‌. രാവിലെ നാലിനും വൈകുന്നേരം നാലിനുമാണ്‌ കറക്ക്‌ഉന്നത്‌. ഈ പാൽ ശീതീകരിച്ച്‌ അരലിറ്റർ പാക്കറ്റുകളിലാക്കിയിട്ടാണ്‌ വിൽപ്പന നടത്തുന്നത്‌. പാൽ കേടുവരാതിരിക്കാൻ ഒരു രാസ പദാർഥവും ചേർക്കുന്നില്ല. പശുക്കൾക്ക്‌ മിനറൽ മിക്സ്ചറുകളോ ടോണിക്കുകളോ കൊടുക്കുന്നില്ല. തമിഴ്‌വാട്ടിൽ ഏതാനും ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത്‌ മണിച്ചോളം (ജോവർ) കൃഷിചെയ്തിട്ട്‌ അവ മൂപ്പെത്തിയാൽ അരിഞ്ഞെടുത്ത്‌ വെയിലത്തിട്ട്‌ ഉണക്കിയശേഷം ഇവയറ്റ്ക്കൊണ്ടുവന്ന്‌ കൊടുക്കുന്നു. വൈക്കോൽ തീരെ കൊടുക്കുന്നില്ല.എട്ടും പത്തും പ്രസവിച്ച പശുക്കൾപോലും ഇവിടെ വളരെ ആരോഗ്യവതികളായിട്ടാണ്‌ കാണാൻ കഴിയുന്നത്‌. ഇന്ത്യൻ നേവിയിൽ 11 വർഷം ഇലക്ട്രിക്കൽ എയർക്രാഫ്റ്റ്‌ ആർട്ടിഫൈസർ ആയി ജോലിചെയ്ത പുല്ലൂരാംപാറ സ്വദേശിയായ ഫിലിപ്പ്‌ വിരമിച്ചതിന്‌ ശേഷം ഏകദേശം 15 വർഷം മുമ്പാണ്‌ പശുവളർത്തൽ ആരംഭിച്ചത്‌. കന്നുകാലി പരിചരണത്തിൽ ഫിലിപ്പിന്‌ ഭാര്യ സെലിനും കൂട്ടിനുണ്ട്‌.
കൂടുതൽ വിവരങ്ങൾക്ക്‌: Mob 9447135544
ഡോ.പി.കെ.മുഹ്‌സിൻ, താമരശ്ശേരി - മുൻ അഡിഷണൽ ഡയറക്ടർ (എ.എച്ച്‌)
കടപ്പാട്‌: മാതൃഭൂമി 27-11-05

No comments:

Post a Comment