Tuesday, November 29, 2005

കാർഷികോത്‌പാദനമേഖലയിൽ സമഗ്രവികസനത്തിന്‌ 'ആത്മ'വരുന്നു

പി.സുരേഷ്‌ബാബു
പാലക്കാട്‌: കാർഷികോത്‌പാദനമേഖലയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സമഗ്രവികസനം യാഥാർഥ്യമാക്കാൻ അഗ്രിക്കൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ്‌ ഏജൻസി 'ആത്മ' നടപ്പിലാവുന്നു.ജില്ലാതലത്തിൽ രജിസ്‌ട്രേഡ്‌ സൊസൈറ്റികളാക്കി ഫണ്ടും വികസനപ്രവർത്തനങ്ങളും ഇനിമുതൽ ആത്മവഴി നടപ്പാക്കാനാണ്‌ തീരുമാനം. തുടക്കത്തിൽ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്‌, വയനാട്‌, ഇടുക്കി ജില്ലകളിലാണ്‌ ആത്മ നടപ്പാക്കുന്നത്‌.കൃഷിവകുപ്പിന്റെ കീഴിൽവരുന്ന ഫിഷറീസ്‌, ഹോട്ട്‌ഇകൾച്ചർ, ഡയറി, മൃഗസംരക്ഷണം എന്നിവയും ഉത്‌പാദനമേഖലയുമായി ബന്ധപ്പെടുന്ന ജലവിഭവം പൊതുമരാമത്ത്‌ എന്നിവയടക്കം എല്ലാ വികസനപ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച്‌ ആത്മയുടെ നേതൃത്വത്തിൽ നടപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. വികസനപ്രവർത്തനങ്ങൾ ലക്ഷ്യം കാണാതെ പോകുന്നത്‌ തടഞ്ഞ്‌ സമഗ്ര വികസനം നടപ്പാക്കുക, ഉത്‌പന്നങ്ങൾക്ക്‌ വിലയിടിവ്‌ വരാതിരിക്കാൻ സ്ഥിരം സംവിധാനം, ന്യായവില മാർക്കറ്റ്‌ നടപ്പാക്കൽ, കർഷകരുടെ മാതൃകാപരമായ പരീക്ഷണങ്ങൾക്ക്‌ അംഗീകാരം നൽകൽ എന്നിവയെല്ലാം ആത്മയുടെലക്ഷ്യങ്ങളാണ്‌. ഉത്തരേന്ത്യയിൽ പരീക്ഷിച്ച്‌ വിജയം കൊയ്തതിനെ തുടർന്നാണ്‌ കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നത്‌.ആത്മയ്ക്കാവശ്യമായ ഫണ്ടിന്റെ ഭൂരിഭാഗവും കേന്ദ്രത്തിൽനിന്ന്‌ ലഭിക്കും.
കടപ്പാട്‌: മാതൃഭൂമി ദിനപ്പത്രം 29-11-05
"ATMA" ആട്ടൊ ടയർ മാനുഫാക്ചറേഴ്‌സ്‌ അസ്സോസിയേഷൻ നിലവിലുള്ളപ്പോൾ മറ്റൊരാത്മ. ഇതിന്റെ പിന്നിലെ തട്ടിപ്പ്‌ കണ്ടറിയാനിരിക്കുന്നതേയുള്ളു. ഇടനിലക്കാരെ സുഖിപ്പിക്കാനാണ്‌യെങ്കിൽ കർഷകർ രക്ഷപ്പെട്ടതുതന്നെ.

No comments:

Post a Comment